കാസര്‍കോട്: ന്യൂനപക്ഷ കേന്ദ്രീകൃത സര്‍വകലാശാലയായി മാറിയ കേന്ദ്ര സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ് ഡീന്‍ ഡോ.ജി.എം. നായര്‍ രാജി വച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ൨൨ നാണ് ഇദ്ദേഹം രാജിക്കത്ത് നല്‍കിയത്. പ്ളാണ്റ്റ് സയന്‍സ് ഡിപ്പാര്ട്മെണ്റ്റിലെ സ്ഥിരം നിയമനത്തിലെ തിരിമറിയാണ് പുതിയ വിവാദം ഉയര്‍ത്തിയത്. നിയമിക്കപ്പെട്ട രണ്ടു പേര് വകുപ്പിലെ അധ്യാപകരായ രണ്ടു പേരുടെ ഭാര്യമാരായിരുന്നു. മറ്റൊന്ന് ഒരു ഗസ്റ്റ് ലക്ചററും. ഇതിനെ ജി.എം. നായര്‍ എതിര്‍ത്തിരുന്നു. ഇത് വൈസ് ചാന്‍സലറെ രോഷാകുലയാക്കി. ഒരു പടി കൂടി കടന്നു എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ജി.എം. നായരെക്കാള്‍ ജൂനിയറായ ജേക്കബ് ചാക്കോവിനെ വി.സിയുടെ നോമിനിയുമാക്കി. വിസിയും ഭരണ വിഭാഗവും ഇദ്ദേഹത്തോടു അവഗണനയും പുലര്‍ത്തി. ഇതോടെ സര്‍വകലാശാലയിലെ നാല് ഡീന്മാരും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായി. ജേക്കബ് ചാക്കോ, ജോസഫ് കോയിപ്പള്ളി, വിന്‍സണ്റ്റ് മാത്യു, അബ്ദുല്‍ കരീം എന്നിവരാണ് ഇവര്‍. എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ വി.സി നോമിനേറ്റ് ചെയ്ത മറ്റു രണ്ടു പേരില്‍ ബാബു ജോസഫ് കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വക്താവാണ്. മറ്റൊരാളായ ജര്മ്മീസ് വി.സിയുടെ രൂപതയില്‍ പെട്ടയാളും. വി.സിയുടെ അഭാവത്തില്‍ ചുമതല വഹിക്കുന്ന ജേക്കബ് ചാക്കോ അടുത്ത വി.സി ആകാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ക്രൈസ്തവ ലോബി കരുനീക്കം നടത്തുന്നുണ്ട്. കെമിസ്ട്രി വിഭാഗത്തിലെ സ്ഥിരം നിയമനം കിട്ടിയ ബിനി ജോര്‍ജ് ജേക്കബ് ചാക്കോവിണ്റ്റെ ബന്ധുവാണെന്ന വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി നേടിയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ അനേകം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. നാഗരത്ന ഹെഗ്ഡെയെ പോലുള്ള കാസര്‍കോട് സ്വദേശികളെ തഴഞ്ഞാണ് മുംബൈയിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ബിനിയെ ഇണ്റ്റര്‍വ്യൂ ബോര്‍ഡ് അംഗമായിരുന്ന ചാക്കോലിസ്റ്റില് തിരുകിയത്. വി.സിയുടെ സമുദായക്കാരായ നാല് അധ്യാപകരുടെ ഭാര്യമാര്‍ ഇവിടെ വിവിധ പഠന വകുപ്പുകളില്‍ അധ്യാപകരാണ്. നിയമനങ്ങള്‍ ഉറപ്പിച്ചു കിട്ടുന്നതിനു വി.സിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ക്രൈസ്തവ ലോബി, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മുഖാന്തിരം സമ്മര്‍ദ്ദം ഊര്‍ജിതമാക്കിയതായും അറിയുന്നു. തുടക്കം മുതല്ക്കുതന്നെ നിയമനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും മൂലം വിവാദത്തിലാണ് കേന്ദ്രസര്‍വ്വകലാശാല. സ്ഥാപനമേധാവിയുടെ രൂപതയില്‍ പെട്ടവരെയാണ് അധ്യാപക- അനധ്യാപക തസ്തികകളില്‍ തിരുകിക്കയറ്റിയത്. നിയമനങ്ങള്‍ പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള വീതം വെപ്പായും മാറി. അഴിമതി നിയമനത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: