സെഞ്ചൂറിയന്‍: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം.
മൂന്നാം മത്സരത്തില്‍ പാക് പടയെ നാലു വിക്കറ്റിന് ആതിഥേയര്‍ കീഴടക്കി. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 46.5 ഓവറില്‍ 179 റണ്‍സിന് ഓള് ഔട്ടായി. ദക്ഷിണാഫ്രിക്ക 38.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച പാക്കിസ്ഥാന് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
എബി ഡിവില്ലിയേഴ്സ് (48 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. ഓപ്പണര്‍ ഹാഷിം അംലയും (41) തരക്കേടില്ലാത്ത സംഭാവന നല്കി. 24 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ ബാറ്റിങ്ങും മത്സരഫലത്തെ സ്വാധീനച്ചു. പാക്കിസ്ഥാനുവേണ്ടി സ്പിന്നര്‍ സയ്യിദ് അജ്മല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, വെര്‍ണര്‍ ഫിലാന്‍ഡര്‍ (3), ലൊണ്ബാവോ ടിസോട്സൊബെ, ഋയാന്‍ മക്ലാരന്, ഇമ്രാന് താഹിര്‍ ( 2 വിക്കറ്റുകള്‍ വീതം) എന്നിവര്‍ ചേര്‍ന്നു പാക്കിസ്ഥാനെ ഒതുക്കിക്കളഞ്ഞു. ക്യാപ്റ്റന്‍ മിസ്ബ ഉല് ഹക്ക് (79 നോട്ടൗട്ട്) മാത്രമേ പാക് നിരയില്‍ തിളങ്ങിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: