കാസര്‍കോട്: ബദിയഡുക്കയിലെ ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിണ്റ്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.മെഡിക്കല്‍ കോളേജും അതോടനുബന്ധിച്ചുളള ആശുപത്രിയും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ വിവിധ ജില്ലകളില്‍ അനുവദിച്ചത്. ഇതില്‍ മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജ് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ൬൭ വര്‍ഷക്കാലത്ത് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവയില്‍ തൃശ്ശൂറ് മെഡിക്കല്‍ കോളേജാണ് ൧൯൮൪ ല്‍ ഏറ്റവും ഒടുവില്‍ സ്ഥാപിച്ചത്. അതിനു ശേഷം പുതിയ മെഡിക്കല്‍ കോളേജുകളൊന്നും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കോന്നി, പാലക്കാട്, ഇടുക്കി, വയനാട,് ഹരിപ്പാട് എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളേജും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. ഇതില്‍ ഒന്നൊഴികെ മറ്റെല്ലാ കോളേജുകള്‍ക്ക് ഭൂമി ലഭ്യമായി കഴിഞ്ഞു. പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകളെ ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാറിണ്റ്റെ സജീവ പരിഗണനയിലാണ്. ഇതു സംബന്ധിച്ചു അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞു. തീരുമാനം ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളേജില്ലാത്ത കൊല്ലം ജില്ലയിലും മെഡിക്കല്‍ കോളേജ് ആരംഭിക്കും. ആരോഗ്യരംഗത്തെ സേവനങ്ങളിലുളള ആക്ഷേപങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ ആശുപത്രികളെ ആരോഗ്യ മികവ് കേന്ദ്രങ്ങളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാറിണ്റ്റെ സഹായം ലഭ്യമാക്കാന്‍ ശ്രമം നടത്തും. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനു പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കും. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്, പി ബി അബ്ദുള്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, മുന്‍ മന്ത്രിമാരായ സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുളള, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് സ്പെഷല്‍ ഓഫീസര്‍ ഡോ. പി ജി ആര് പിളള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്വാഗതവും ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: