പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷയില്‍ പനാജി ജില്ലാ സെഷന്‍സ് കോടതി വൈകിട്ട് നാലു മണിക്ക് വിധി പറയും. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച വാദം ഉച്ചയ്ക്ക് 12.30ഓടെ അവസാനിച്ചു.
തേജ്പാലിന്റേയും പോലീസിന്റെയും വാദം കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റുകയായിരുന്നു. തേജാപാലിനൊപ്പം ഭാര്യ ഗീതനും കോടതിയില്‍ ഹാജരായിരുന്നു. തേജ്പാലിനെ 14 ദിവസത്തേക്ക് തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്ന് ഗോവാ പോലീസ് ആവശ്യപ്പെട്ടു.
നിലവില്‍ തേജ്പാല്‍ അന്വേഷത്തോട് സഹകരിക്കുന്നുണ്ടെന്നും ഇടക്കാല ജാമ്യം ദുരുപയോഗം ചെയ്തില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് തേജ്പാലിന്റെ അഭിഭാഷക വാദിച്ചത്. പാസ്പോര്‍ട്ട് അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും അന്വേഷണം തീരുന്നത് വരെ ദല്‍ഹിയില്‍ തങ്ങാനും തയ്യാറാണെന്ന് തരുണ്‍ തേജ്പാല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ തന്നെ തേജ്പാല്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. കേസന്വേഷണത്തോട് സഹകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ രാത്രിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. 90 മിനിട്ട് നേരം ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: