ന്യൂദല്‍ഹി: ദല്‍ഹിയില്‍ 25 കോടിയുടെ ആറ് കിലോ ഹെറോയിന്‍ കടത്തിയതിന് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. കോഴിക്കോട് നല്ലളം സ്വദേശി മൂസക്കോയ, കാസര്‍കോട് സ്വദേശി ഉമ്മര്‍ ഫാറൂഖ്, രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശി വിനോദ് കുമാര്‍ എന്നിവരെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിക്ക് വേണ്ടിയാണ് ഹെറേയിന് കടത്തിയതെന്ന് ഇവര്‍ ദല്‍ഹി പോലീസിന് മൊഴി നല്കി.
പാക്കിസ്ഥാനില്‍ നിന്നും ജമ്മു കാശ്മീരിലെ ശ്രീനഗര്‍ വഴിയും രാജസ്ഥാന് വഴിയും കേരളത്തിലേക്ക് ഹെറോയിന്‍ കടത്തുന്നുണ്ടെന്ന് ദല്‍ഹി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് പിടിയിലായവര്‍ക്ക് ഭീകരരുമായി ബന്ധമുണ്ടോയെന്ന കാര്യം ദല്‍ഹി സ്പെഷ്യല്‍ പോലീസ് അന്വേഷിച്ച് വരികയാണ്. കുവൈറ്റില്‍ റസ്റ്റോറന്റ് നടത്തുന്ന കോഴിക്കോട് കല്ലുവെട്ടുകുഴി സ്വദേശി സാബിറിനു വേണ്ടിയാണ് ഹെറോയിന്‍ കടത്തിയതെന്നും സ്പെഷ്യല്‍ സെല്‍ ഡിസിപി സഞ്ജീവ് യാദവ് പറഞ്ഞു.
രാജസ്ഥാന് സ്വദേശി വിനോദ് കുമാറാണ് ആദ്യം പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ സന്ദേശം പിന്തുടര്ന്നാണ് രാജസ്ഥാനില്‍ നിന്നും മൂസക്കോയയേയും ഉമ്മര്‍ ഫാറൂഖിനെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി സാബിറുമായി അടുത്ത ബന്ധമാണുള്ളത്. മയക്കുമരുന്ന് ലഹരി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: