ഗ്ലാസ്ഗോ: സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ വെള്ളിയാഴ്ച രാത്രി ബിയര്‍ പബില്‍ പോലീസ് സേനയുടെ ഹെലികോപ്റ്റര്‍ വീണ് മൂന്നു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളപായത്തിന്റെ കണക്ക് പുറത്തുവന്നിട്ടില്ല. നിരവധി പേര്അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞത്.
പ്രാദേശിക സമയം രാത്രി 10.30നാണ് അപകടമുണ്ടായത്. ക്ലൈദ് നദിയുടെ വടക്കന്‍ തീരത്തുള്ള പബ്ബില്‍ അപകടം നടക്കുമ്പോള്‍ 120 പേര് ഉണ്ടായിരുന്നു. മുകളില്‍നിന്ന് കല്ലുവീഴുന്നതുപോലെയാണ് ഹെലികോപ്ടര്‍ താഴെയെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സ്കോട്ട്ലന്‍ഡിലെ തിരക്കേറിയ നഗരങ്ങളിലൊന്നാണ് ഗ്ലാസ്ഗോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: