ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന എന്‍ഐഎയുടെ ആവശ്യത്തില്‍ ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടി. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷം പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് തീരുമാനമെടുക്കൂ.
പ്രോസിക്യൂഷന് അനുമതി തേടിയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ സമര്‍പ്പിച്ചിരുന്നു. വധശിക്ഷ ലഭിക്കുന്ന സുവാ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതിന് വിദേശമന്ത്രാലയം എതിര്‍ത്ത് സാഹചര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: