കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതുവാനുള്ള ഡയറക്ടര്‍ ബോര്‍ഡ് നീക്കം തടയുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ബിജെപി തൃക്കാക്കര നിയോജകമണ്ഡലം ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് കോളേജ് നിര്‍ത്തലാക്കുവാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് ആരോപിച്ചു.
സമരം നടത്തുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്തസമരസമിതി വൈസ് ചെയര്മാന് സി. സതീശന് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജേഴ്സണ് എളങ്കുളം, മഹിളാമോര്‍ച്ച ജില്ലാ കണ്‍വീനര്‍ ചന്ദ്രിക രാജന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, ഡോ. ജലജ ആചാര്യ, പി.ആര്. ഓമനക്കുട്ടന്, അഡ്വ. ജയപ്രകാശ്, സോമന് വാളവക്കാട്ട്, ബാലമുരളി, കെ.കെ. അജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: