ചെന്നൈ: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കും സ്ക്വാഷ് താരം ദീപിക പള്ളിക്കലും വിവാഹിതരാകുന്നു.
ഇരുവരും തമ്മിലെ കല്യാണ നിശ്ചയം കഴിഞ്ഞയാഴ്ച്ച ചെന്നൈയിലെ താജ് ഹോട്ടലില്‍ നടന്നു. വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല.
ചെന്നൈ സ്വദേശികളായ ദിനേശും ദീപികയും ഒരേ ഫിറ്റ്നസ് കോച്ചിനു കീഴില്‍ പരിശീലിക്കാന്‍ ആരംഭിച്ചതോടെയാണ് പ്രണയത്തിലായത്.
ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച കാര്‍ത്തിക് ക്രിക്കറ്റില്‍ ശ്രദ്ധിച്ചുവരികയായിരുന്നു. തങ്ങള്‍ക്കിടയിലെ ഇഷ്ടം മാധ്യമ വാര്‍ത്തയാകാതെ രഹസ്യമായി സൂക്ഷിക്കാനും ഈ താര ജോടികള്‍ക്കു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: