ന്യൂദല്‍ഹി: കാലിത്തീറ്റ കൂംഭകോണ കേസില്‍ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് പാറ്റ്ന ജയിലില്‍ കഴിയുന്ന അര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിന്‍ മേല്‍ സുപ്രീം കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച വിഷയത്തില്‍ സിബിഐയ്ക്ക് നോട്ടീസ് അയച്ചത്.
രണാഴ്ച്ചയ്ക്കുള്ളില് മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം. ഡിസംബര്‍ 13ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് പി. സദാശിവവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ലാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട 44 പ്രതികളില്‍ 37 പേര്‍ക്കും ജാമ്യം നല്‍കിയെന്നും ആറു പേരുടെ ജാമ്യാപേക്ഷ കോടതികളുടെ പരിഗണനയിലാണെന്നും ലാലുവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാംജെത് മലാനി കോടതിയില്‍ പറഞ്ഞു.
ലാലുവിന് മാത്രമാണ് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ ലാലുവിനൊപ്പം അഞ്ചു വര്‍ഷം തന്നെ ശിക്ഷിക്കപ്പെട്ട ആര് കെ റാണയ്ക്ക് ജാമ്യം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ് സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: