ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്ബോള്‍ മത്സരങ്ങളെ കേന്ദ്രീകരിച്ചുള്ള വാതുവയ്പ്പിന്റെ പേരില്‍ ആറുപേര്‍ അറസ്റ്റില്‍. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയുംപേരെ ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി പിടികൂടിയത്. ഇപിഎല്ലിലെ മുന്‍ താരങ്ങളും ഇപ്പോഴത്തെ കളിക്കാരില്‍ ചിലരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
സിംഗപ്പൂരുകാരനായ ഒത്തുകളിക്കാരന്‍ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതാണ് വാതുവയ്പ്പു സംബന്ധിച്ച അന്വേഷണത്തിലെ വഴിത്തിരിവായത്. ബ്രിട്ടനിലെ ഫുട്ബോള്‍ മത്സരങ്ങളില്‍ ഒത്തുകളിക്കാന്‍ എത്ര അനായാസമാണെന്നു സംഭാഷണത്തിനിടെ വാതുവയ്പ്പുകാരന് വ്യക്തമാക്കുന്നുണ്ട്. ഏഷ്യന്‍ കമ്പനികളുടെ സഹായത്തോടെ വാതുവച്ച് പണംകൊയ്യാനുള്ള വഴികളും ഇയാള്‍ സൂചിപ്പിക്കുന്നു. ഒരു ക്ലബ്ബിന്റെ മൂന്നു മത്സരങ്ങളുടെ ഫലം ഈ വാതുവയ്പ്പുകാരന് ശരിയായി പ്രവചിച്ചെന്നും തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: