തിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടി ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിന് കര്‍ണാടകയിലെ കമ്പനിക്ക് നല്കിയ അനുമതി റദ്ദാക്കി. ഇന്നുചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.
കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജിലെ 406.45 ഹെക്ടര്‍ ഭൂമി, കോഴിക്കോട് താലൂക്കിലെ മാവൂര്‍ വില്ലേജിലെ 53.93 ഹെക്ടര്‍ ഭൂമി, കാക്കൂര്‍ വില്ലേജിലെ 288.22 ഹെക്ടര്‍ ഭൂമി എന്നിവിടങ്ങളില്‍ ഖനനത്തിന് നല്കിയ അനുമതിയാണ് മന്ത്രിസഭ റദ്ദാക്കിയത്. ഖനനാനുമതി നല്‍കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കുറിപ്പു നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. അനുമതി നല്‍കിയതില്‍ നിയമ ലംഘനമുണ്ടോയെന്ന് കണ്ടെത്തണമെന്നും വ്യവസായ മന്ത്രി ആവശ്യമുന്നയിച്ചിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനധികൃതമായി ഖനനാനുമതി നല്കിതൊണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തില്‍. ചക്കിട്ടപ്പാറയിലെ ഖനനാനുമതി റദ്ദാക്കാന്‍ വ്യവസായ വകപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. സ്വകാര്യ കമ്പനി നടത്തുന്ന ഇരുമ്പയിര് സര്‍വെ വിവാദമായതിനെ തുടര്‍ന്നാണ് വ്യവസായ വകുപ്പിന്റെ നടപടി. പ്രദേശത്ത് സര്‍വ്വെയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: