ന്യൂദല്‍ഹി: അണ്ടര്‍19 ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാസംസനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
ആദ്യമായാണ് ഒരു മലയാളിതാരം അണ്ടര്‍19 ടീം വൈസ് ക്യാപ്റ്റനാകുന്നത്. മഹാരാഷ്ട്ര ബാറ്റ്സ്മാന് വിജയ്സോള് ആണ് ക്യാപ്റ്റന്‍. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനെ തെരഞ്ഞെടുക്കാന്‍ കാരണം.
ഡിസംബര്‍ 28ന് യുഎഇക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യക്കു പുറമേ പാകിസ്ഥാന്, യുഎഇ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മലേഷ്യ തുടങ്ങിയ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ഓള് ഇന്ത്യ ജൂനിയര്‍ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: