ന്യൂദല്‍ഹി: തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ദല്‍ഹി ഹൈക്കോടതിയിലാണ് തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത് . ഗോവ ഹൈക്കോടതിയില്‍ മുന്‍ കൂര് ജാമ്യാപേക്ഷ നല്കുന്നതിനു വേണ്ടിയാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.
ഇന്നു മൂന്നുമണിക്കുള്ളില്‍ ഹാജരായില്ലെങ്കിള് തേജ്പാലിനെതിരെ ജാമ്യമില്ലാ വാറണ്ടു പ്രഖ്യാപിച്ചിരിക്കുകയാണ് ഗോവ പൊലീസ് . ഈ സാഹചര്യത്തില്‍ തനിക്കു രണ്ടു ദിവസം കൂടി നീട്ടി നല്‍കണമെന്ന് തരുണ്‍ തേജ്പാല്‍ ഗോവ പൊലീസില്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തേജ്പാലിന്റെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: