തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് എം.രാമചന്ദ്രന് അധ്യക്ഷനായാണ് കമ്മീഷന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മുന്നോക്ക ക്ഷേമത്തിനുള്ള കമ്മീഷനെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കേണ്ടി വരുന്നവര്‍ക്ക് വിപണി വില നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തമ്പാനൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ 40.39 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു.
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായി 2.25 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: