കൂടംകുളം: കൂടംകുളത്ത് നാടന്‍ ബോംബ് പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പെണ് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര് മരിച്ചു.നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഇരിന്തകരൈ സുനാമി നഗറിലെ ഒരു വീട്ടിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സംഭവം നടന്നത്. പൊട്ടിത്തെറിയുണ്ടായ വീടിന് തൊട്ടടുത്തുള്ള വീട്ടിലുള്ളവരാണ് കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍. നിയമവിരുദ്ധമായി നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കുന്ന ഒരു വീട്ടിലാണ് സ്ഫോടനം നടന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ രണ്ടു വീടുകള്‍ പീര്‍ണമായും തകര്‍ന്നു.
സംഭവ സ്ഥലത്ത് നിന്ന് പൊട്ടാത്ത രണ്ട് ബോംബുകളും പോലീസ് കണ്ടെടുത്തു. ആണവനിലയത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. നാടന്‍ ബോംബുകള്‍ക്ക് കുപ്രസിദ്ധമാണ് ഈ മേഖല. അടുത്തിടെ പ്രദേശത്തു നിന്നും 25ഓളം നാടന്‍ ബോബംബുകള്‍ കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തോളമായി കൂടംകുളം ആണവ നിലയത്തിനെതിരെ പ്രദേശവാസികള്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: