കണ്ണൂര്‍: അട്ടപ്പാടിയില്‍ നിന്നും സമ്മാനമുറപ്പിച്ചാണ് ശിവകുമാര്‍ കണ്ണൂരിലെത്തിയത്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസം കൂട്ടിനുണ്ടായിരുന്നു. പാലക്കാട് കരിമ്പുഴ ഹെലന് കെല്ലര്‍ അന്ധ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവകുമാര്‍ പ്രവൃത്തി പരിചയമേളയില്‍ റാട്ടണ്‍ വര്‍ക്സ് വിഭാഗത്തിലാണ് മത്സരിച്ചത്. കഴിഞ്ഞവര്‍ഷം മുളകൊണ്ടുള്ള കൊട്ട നിര്‍മ്മിച്ചാണ് രണ്ടാമതെത്തിയത്. ഇത്തവണ കൊട്ടക്ക് പുറമേ കര്ട്ടന് നിര്‍മ്മാണവും. എന്നാല്‍ കര്ട്ടന് നിര്മ്മിച്ചുകഴിഞ്ഞപ്പോഴേക്കും ശിവകുമാര്‍ തളര്‍ന്നു. പിന്നീട് ഒരേയിരുപ്പ്. തുടക്കത്തില്‍ വെള്ളം ലഭിക്കാത്തതിനാല്‍ മുള പൊട്ടിപ്പോയി.
അട്ടപ്പാടിയിലെ തന്റെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് 60 കിലോമീറ്ററിലേറെ ദൂരമുണ്ട് ശിവകുമാറിന്. ഹോസ്റ്റലില്‍ താമ സിച്ചാണ് പഠനം. വീട്ടിലേക്ക് പോകുന്നത് അവധിക്ക് മാത്രം. അച്ഛനുമമ്മയും കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഇത്തവണയും ഊരിലേക്ക് സമ്മാനമെത്തിക്കാമെന്ന ശിവകുമാറിന്റെ പ്രതീക്ഷയാണ് പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: