പുതുച്ചേരി: വിവാദമായ ശങ്കരരാമന് വധക്കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കാഞ്ചി ശങ്കരാചര്യര് ജയേന്ദ്രസരസ്വതിയും പ്രധാന ശിഷ്യന് വിജയേന്ദ്രസരസ്വതിയും മുഖ്യപ്രതികളായ കേസിലെ വിധി രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നതാണ്. ജയേന്ദ്രസരസ്വതിയും വിജയേന്ദ്രസരസ്വതിയും ഉള്‍പ്പടെ 21 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.
2004 സെപ്റ്റംബര്‍ മൂന്നിനാണു കാഞ്ചീപുരം വരദരാജപെരുമാള്‍ ക്ഷേത്രം മാനേജര്‍ ശങ്കരരാമന് ക്ഷേത്രപരിസരത്ത് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ നിന്നു ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നടക്കുന്ന വിചാരണയില്‍ നീതി ലഭിക്കില്ലെന്നു കാണിച്ചു ജയേന്ദ്ര സരസ്വതി നല്കിയ ഹര്‍ജി പരിഗണിച്ചു സുപ്രീം കോടതി കേസ് പുതുച്ചേരി സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. വിചാരണ നടപടികളുടെ വിഡിയോ ദൃശ്യം വേണമെന്നാവശ്യപ്പെട്ട, ശങ്കരരാമന്റെ മകന് ആനന്ദ് ശര്‍മ ഇതില്‍ നിന്നു പിന്മാറുകയും വിധി പ്രസ്താവിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു രേഖാമൂലം കോടതിയെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: