ന്യൂദല്‍ഹി: നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. എതെങ്കിലും കാരണത്താല്‍ ആധാര്‍ അസാധുവായാല്‍ ആധാര്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഗതിയെന്താകുമെന്നും കോടതി ചോദിച്ചു.
ആധാര്‍ നിര്‍ബന്ധമാക്കണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദേശിച്ച് സുപ്രീംകോടതി സെപ്തംബറില്‍ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: