2008 -മെയ്-16- രാജേഷ്-നൂപുര്‍ തല്‍വാര്‍ ദമ്പദികളുടെ മകള്‍ ആരുഷിയെ നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. വീട്ടുജോലിക്കാരന് ഹേംരാജാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നു.
മെയ് 17- ഇവരുടെ വീടിന്റെ ടെറസില്‍ ഹേംരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു.
മെയ്-18- കൊല നടത്തിയിരിക്കുന്നത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൊണ്ടാണെന്ന് പോലീസ് കണ്ടെത്തുന്നു.
മെയ്-23-കൊലപാതകവുമായി ബന്ധപ്പെട്ട് രാജേഷ് തല്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ്-31- സിബിഐക്ക് കേസ് കൈമാറി.
ജൂലൈ-12- ഗാസിയാബാദ് കോടതി രാജേഷ് തല്‍വാറിന് ജാമ്യം അനുവദിച്ചു.
ജനുവരി,5-2010- തല്‍വാര്‍ ദമ്പതികളെ നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു.
ഡിസംബര്‍-29- സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. രാജേഷ് തല്‍വാര്‍ മുഖ്യപ്രതി.
ജനുവരി-25-2011-കോടതിയില്‍ കൊണ്ടുവന്ന രാജേഷ് തല്‍വാര്‍ ആക്രമണത്തിന് ഇരയാകുന്നു.
ഏപ്രില്‍-30- നൂപുര്‍ തല്‍വാറിനെ അറസ്റ്റ് ചെയ്യുന്നു.
മെയ്-3- നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നു.
സെപ്തംബര്‍ 25-സുപ്രീംകോടതിയില്‍ നിന്നും നൂപുര്‍ തല്‍വാറിന് ജാമ്യം ലഭിക്കുന്നു.
ഏപ്രില്‍ 2013- തല്‍വാര്‍ ദമ്പദികളാണ് മകള്‍ ആരുഷിയെ കൊലപ്പെടുത്തിയതെന്ന് സിബിഐ ഉദ്യോഗസ്ഥന് കോടതിയില്‍ പറയുന്നു.
നവംബര്‍12- നവംബര്‍ 25ന് കേസ് വിധി പറയാന്‍ മാറ്റി വെക്കുന്നു.
നവംബര്‍-25- തല്‍വാര്‍ ദമ്പദികള്‍ കുറ്റക്കാരെന്ന് ഗാസിയാബാദ് കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: