സാവോപോളോ: ഫോര്‍മുലാവണ്‍ ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയിലും ജേതാവായ റെഡ്ബുള്ളിന്റെ ജര്‍മ്മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ഒരു സീസണില്‍ 13 വിജയങ്ങളെന്ന സ്വന്തം നാട്ടുകാരന് മൈക്കല്‍ ഷൂമാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.
തുടര്‍ച്ചയായ 9 റേസ് ജയങ്ങളിലൂടെ ഇറ്റാലിയന്‍ സ്റ്റാര്‍ അല്‍ബര്‍ട്ടോ അസ്കാരിയുടെ നേട്ടത്തെയും വെറ്റല്‍ ഒപ്പംപിടിച്ചു. 1952, 53 വര്‍ഷങ്ങളിലായി ഫെരാരിയുടെ കാറിലായിരുന്നു അസ്കാരിയുടെ ജയങ്ങള്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ മുത്തമിട്ട വെറ്റല്‍ നാലാം തുടര്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേരത്തെതന്നെ ഉറിപ്പിച്ചിരുന്നു.
ബ്രസീലില്‍ പോള്‍ പൊസിഷനില്‍ മത്സരമാരംഭിച്ച വെറ്റലിനെ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് തുടക്കത്തില്‍ മറികടന്നിരുന്നു.
എന്നാല്‍ നിഷ്പ്രയാസം ലീഡ് തിരിച്ചുപിടിച്ച വെറ്റല്‍ ചരിത്രത്തിലേക്ക് കാറോടിച്ച് കയറി. റെഡ്ബുള്ളിന്റെ തന്നെ മാര്‍ക്ക് വെബ്ബര്‍ രണ്ടാമതും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ മൂന്നാമതും ചെക്കേഡ് ഫഌഗ് ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: