കൊച്ചി: കൊച്ചിയില്‍ വനിതാ ട്രാഫിക് വാര്‍ഡനെ ഡ്യുട്ടിക്കിടെ ആക്രമിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. എറണാകുളം റേഞ്ച് ഐ.ജി കെ.പത്മകുമാറിനാണ് ട്രാഫിക് വാര്ഡന് പത്മിനി പരാതി നല്‍കിയത്. എസിപി സുരേഷ് ബാബു, എസ്ഐ നിസാര്‍, സിഐ മാത്യു എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
അന്വേഷണത്തില്‍ അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാണ് പത്മിനി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി പത്മിനി പരാതി നല്‍കിയിട്ടില്ലെന്ന് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്മിനി പരാതി നല്കിയാല് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് പത്മിനി ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കോ എറണാകുളം റേഞ്ച് ഐജിക്കോ പരാതി നല്‍കാനായിരുന്നു ഡിജിപിയുടെ നിര്‍ദേശം. കേസിന്റെ അന്വേഷണം ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം എഡിജിപി ബി. സന്ധ്യയ്ക്ക് കൈമാറിയിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഇടപെട്ടാണ് അന്വേഷണച്ചുമതല സന്ധ്യയ്ക്ക് കൈമാറിയത്.
എറണാകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പത്മിനിയെ കാറിലെത്തിയ കലൂര്‍ അശോക റോഡ് കപ്പാട്ടി പാലസില്‍ വിനോഷ് വര്‍ഗീസ് മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം പരാതി നല്കിയ പത്മിനി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നെങ്കിലും പോലീസ് ആദ്യം മുതല്‍ പ്രതിയെ രക്ഷപെടുത്തുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. പത്മിനിയുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് വൈകിയിരുന്നു. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് തയാറായിരുന്നില്ല.
പോലീസ് നല്കിയ അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യമെടുത്ത ശേഷം പോലീസിനു മുന്‍പാകെ ഹാജരാകാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ വെള്ളിയാഴ്ച പോലീസിനു മുന്‍പാകെ ഹാജരാകുകയും ചെയ്തിരുന്നു. കേസ് ഒത്തുതീര്‍ക്കാന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി പത്മിനി നേരത്തെ ആരോപിച്ചിരുന്നു.
സംഭവത്തിനുശേഷം പത്മിനിക്കുവേണ്ടി സാക്ഷി പറഞ്ഞ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മൊഴി തിരുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: