ലുവാണ്ട: അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നത് വരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്ന് അധികൃതര്‍ അറിയിച്ചതായി ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്.
മുസ്ലിം മതം അനുവദനീയമാക്കുന്നതിനുള്ള അപേക്ഷകളും തല്ക്കാലം പരിഗണിക്കുന്നില്ല. വിലക്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ പള്ളികള്‍ പൂട്ടിയിടേണ്ടിവരും. ഇസ്ലാം മതം നിരോധിക്കപ്പെട്ടതോടെ നിരവധി ആളുകള്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടാനുള്ള സാധ്യതയുമുണ്ട്. ഇസ്ലാം മതം നിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ പള്ളികള്‍ പൂട്ടിയിടുകയും മിനാരങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിക സ്വാധീനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തതായി പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ അറിയിച്ചു. യാഥാസ്ഥിതിക മുസ്ലിങ്ങളെ രാജ്യത്ത് അനുവദിക്കില്ല എന്നും പള്ളികളോ മറ്റ് ആരാധനാലയങ്ങളോ മുസ്ലിങ്ങള്‍ക്ക് വേണ്ടി അനുവദിക്കില്ല എന്നും ഗവര്‍ണര്‍ ബെന്റോ ബെന്റോ പറഞ്ഞു.
എല്ലാത്തരം മതവിശ്വാസികളോടും സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോള. പ്രാദേശികമായ മതങ്ങളാണ് സാധാരണയായി അംഗോളയിലുള്ളവര് പിന്തുടരുന്നത്. 38 ശതമാനം കൃസ്ത്യാനികളും 15 ശതമാനത്തോളം മറ്റുള്ളവരും ഇവിടെയുണ്ട്.
ഒരു ലക്ഷത്തില്‍ത്താഴെ മാത്രം ആളുകളാണ് അംഗോളയില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നത്. ഇവരില്‍ത്തന്നെ ഭൂരിഭാഗവും പശ്ചിമാഫ്രിക്കയില്‍ നിന്നും ലെബനനില്‍നിന്നും ഉളളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: