ന്യൂദല്‍ഹി: പീഡന കേസുകളില്‍ ഇരകളുടെയും സാക്ഷികളുടെയും മൊഴി ആദ്യം മജിസ്ട്രേറ്റ് തന്നെ രേഖപ്പെടുത്തണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് കേരളം നിലപാട് അറിയിച്ചത്.
പോലീസ് മൊഴിരേഖപ്പെടുത്തുന്നതിനേക്കാള് ഉചിതം മജിസ്ട്രേറ്റ് മൊഴി നേരിട്ട് രേഖപ്പെടുത്തുന്നതാണ്. ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴി മുദ്രവച്ച കവറില്‍ സൂക്ഷിക്കണം. കേസില്‍ പിന്നീട് തെളിവായി ഇവ ഉപയോഗിക്കാമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: