കോട്ടയം: നാളെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളിലേറെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായത്തിന് വേിയുള്ളവയാണ്. ആകെ ലഭിച്ച 1,762 അപേക്ഷകളില്‍ 256 എണ്ണമാണ് അന്തിമഘട്ടത്തില്‍ ശേഷിക്കുന്നത്. ബാക്കിയുള്ള അപേക്ഷകളില്‍ ഇതിനോടകം തീരുമാനമെടുത്തതായി ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസനിധിയിലെ സഹായത്തിനുള്ള 215 അപേക്ഷകളാണ് മുഖ്യമന്ത്രി പരിഗണിക്കുക. എ.പി.എല്‍ കാര്‍ഡുടമകളെ ബി.പി.എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള 11 അപേക്ഷകളുണ്ട്. മുച്ചക്രവാഹനത്തിനു അപേക്ഷ സമര്‍പ്പിച്ചവരാണ് എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത്- ഒന്‍പത് പേര്. വികലാംഗര്‍ക്കുള്ള സാമ്പത്തിക സഹായം (അഞ്ച്), വായ്പ സംബന്ധിച്ചവ (നാല്), സര്‍വീസ്, വീട് (രണ്ടുവീതം), ജോലി, പട്ടയം, റോഡ്, ഫിഷറീസ്, പോലീസ് സഹായം, മണ്ണ് സംരക്ഷണം, ശ്രവണസഹായി, കൃഷി (ഒന്നു വീതം) എന്നിങ്ങനെയാണ് മറ്റ് അപേക്ഷകള്‍.
ദുരിതാശ്വാസ നിധിയിലെ സഹായത്തിനുള്ള അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച് അപ്പോള്‍ത്തന്നെ തഹസില്‍ദാര്‍മാര്‍ ചെക്ക് എഴുതിക്കൊടുക്കും. തെരഞ്ഞെടുക്കപ്പെട്ട 256 പേര്‍ക്കു പുറമേ ജനസമ്പര്‍ക്കപരിപാടിയുടെ ദിവസം 20,000 ഓളം പുതിയ അപേക്ഷകര്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്റ്റേഡിയത്തിന്റെ കവാടത്തില്‍ അഞ്ച് ഇന്‍ഫര്‍മേഷന്‍ കൗറുകള്‍ പ്രവര്‍ത്തിക്കും.
സ്റ്റേഡിയത്തില്‍ എ. ബ്ലോക്കിലാണ് തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാര്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ഇവരുടെ പരാതികള്‍ പരിഗണിച്ചശേഷം ബി. ബ്ലോക്കിലുള്ള പുതിയ പരാതിക്കാരെ മുഖ്യമന്ത്രി നേരിട്ട് കാണും. വൈക്കത്തഷ്ടമി പ്രമാണിച്ച് വൈക്കം താലൂക്കില്‍ നിന്നുള്ളവര്‍ക്ക് പ്രതേ്യക പരിഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: