പോലീസിന്റെ നിരുത്തരവാദപരമായ നടപടികളെ ചോദ്യം ചെയ്ത് രംഗത്തെത്തിയ ട്രാഫിക് വാര്ഡന് പത്മിനിയാണ് ഈ ആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ.
ഡ്യൂട്ടിക്കിടയില്‍ തെന്നോട് അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതിക്ക് അനുകൂലമായി നീങ്ങുന്ന പോലീസിനെ പത്മിനി പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് കേസ് അട്ടിമറിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നുമാണ് പത്മിനിയുടെ ആവശ്യം. നവംബര്‍ രണ്ടിന് പകല്‍ 11മണിക്കായിരുന്നു ട്രാഫിക് തെറ്റിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരന് വാര്‍ഡനെ ഇടിക്കുകയും നെയിം പ്ലേറ്റ് വലിച്ച് കീറുകയും ചെയ്തത്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെന്നും പത്മിനി പരാതിപ്പെട്ടിരുന്നു. തന്നോട് സംസാരിക്കുന്നവരുടെ വിലാസം കണ്ടെത്തി അവരെ ഭീഷണിപ്പെടുത്തുകയാണ് പോലീസ് എന്നാല്‍ ഇതുകൊണ്ടെന്നും പരാതിയില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി. പൊലീസില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്ന് തുറന്നടിച്ച ഇവര്‍ വാദിയെ പ്രതിയാക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
പണം വാഗ്ദാനം ചെയ്തു ഒട്ടേറെപ്പേര്‍ വിളിക്കുന്നുണ്ടെന്നും കൊട്ടാരം തരാമെന്നു പറഞ്ഞാലും പരാതിയില്‍ നിന്നു പിന്മാറില്ലെന്നും പത്മിനി വ്യക്തമാക്കിയതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംഭവത്തില്‍ ഇടപെട്ടുകഴിഞ്ഞു. അതേസമയം പത്മിനിയെ ആക്രമിച്ച പ്രതി വിനോഷ് വര്‍ഗീസിന് അനുകൂലമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: