സാവോപോളോ: കാറോട്ട താരവും റെഡ് ബുള്‍ ടീമിലെ സഹതാരവുമായ മാര്‍ക്ക് വെബ്ബറില് നിന്ന് കൂടുതല്‍ പഠിക്കാനുണ്ടെന്ന് സെബാസ്റ്റ്യന്‍ വെറ്റല്‍.
ഞായറാഴ്ച്ച നടക്കുന്ന ബ്രസീലിയന്‍ ഗ്രാന്റ് പ്രിസോടെ വെബ്ബര്‍ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വെറ്റലിന്റെ പരാമര്‍ശം.
37 വയസ്സുകാരനായ ഓസ്ട്രേലിയക്കാരന് വെബ്ബര്‍ തന്റെ 12 വര്‍ഷത്തെ കരിയറില്‍ 215 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ടോറോ റോസോയ്ക്ക് പകരക്കാരനായി റെഡ്ബുള്ളിലെത്തിയ വെബ്ബറിനൊപ്പം സഹതാരമായി 2007 മുതല്‍ കൂടെയുണ്ടായിരുന്നത് ഡാനിയല്‍ റിക്കാര്‍ഡോ ആയിരുന്നു. 2009 മുതലാണ് വെറ്റല്‍ കൂടെ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: