ന്യൂദല്‍ഹി: കേരള ക്രിക്കറ്റ് അസോസിയേഷന് ഉള്‍പ്പടെ രാജ്യത്തെ നാല് ക്രിക്കറ്റ് അസോസിയേഷനുകള്‍ നികുതിയിളവ് ദുരുപയോഗം ചെയ്തതുവഴി സര്‍ക്കാരിന് 38 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി സിഎജി കണ്ടെത്തി. സന്നദ്ധ സംഘടനകള്‍ക്ക് വരുമാന നികുതിയില്‍ സര്‍ക്കാര്‍ നല്കുന്ന ഇളവുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വരുമാന മാര്‍ഗത്തിനായി ഉപയോഗിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
കേരളത്തിന് പുറമേ സൗരാഷ്ട്ര, മഹാരാഷ്ട്ര, ബറോഡ അസോസിയേഷനുകളാണ് നികുതി ഇളവ് ദുരുപയോഗം ചെയ്തത്. സംരക്ഷണാവകാശം, പരസ്യവരുമാനം തുടങ്ങിയവയിലൂടെ പണം സമ്പാദിച്ച അസോസിയേഷനുകള്‍ വാണിജ്യ ആവശ്യത്തിനായി ഇളവ് ദുരുപയോഗം ചെയ്തുവെന്നാണ് സിഎജിയുടെ കുറ്റപ്പെടുത്തല്‍.
സന്നദ്ധ പ്രവര്‍ത്തനത്തിനായി ട്രസ്റ്റുകള്‍ ഉപയോഗിക്കുന്ന പണത്തെക്കുറിച്ചാണ് സിഎജി പരിശോധന നടത്തിയത്. രാജ്യത്ത് ആകെ ആറ് ലക്ഷം ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ എണ്‍പതിനായിരം സന്നദ്ധ സംഘടനകളെക്കുറിച്ചാണ് സിഎജി പരിശോധന നടത്തിയത്. ടാറ്റയുടെ രണ്ട് ട്രസ്റ്റുകള്‍ വലിയ ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിട്ടൂണ്ട്. ഇവരില്‍ നിന്നും ആയിരം കോടി രൂപ തിരിച്ചുപിടിക്കാന്‍ സിഎജി ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിഎജിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് ടാറ്റ ട്രസ്റ്റ് പ്രതിനിധികളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: