തൃപ്പൂണിത്തുറ: ഉന്നത വിദ്യാഭ്യാസ വകുപ്പ് കലാപഠനം പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന സാധന സപ്തദിന സംഗീത നൃത്ത സംഗമത്തിന്നു രാജനഗരിയിലെ ആര് .എല്‍ .വി .കോളേജില്‍ സ്രഗ് നഗറില്‍ തിരിതെളിഞ്ഞു . സപ്തസ്വര രാഗ താള വിന്യാസങ്ങളുടെ സംഗമം പ്രൊഫസര്‍ എം .കെ .സാനു ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. ഭാരതീയ ശാസ്ത്രീയ സംഗീത നൃത്ത വാദ്യ ചിത്രകലകളുടെ പഠനം ഇന്ന് വളരെ ശ്രദ്ധയോട് കൂടി വീക്ഷിക്കുന്ന മേഖലയാണെന്നും സാധനയിലുടെ അടിത്തറ ശക്തിപ്പെടുത്താനും കലകളുടെ വികാസത്തിനും വഴി ഒരുകുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന് പുരസ്കാരത്തിന് അര്‍ഹനായ പ്രൊഫസര്‍ എം .കെ .സാനുവിനെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം .ബാലസുബ്രമണ്യം പൊന്നാട അണിയിച്ചു ആദരിച്ചു. ഏഴു ദിവസങ്ങളില്‍ നടക്കുന്ന കാലാ സംഗമത്തില്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കും. തുടര്‍ന്ന് നടന്ന ഹിന്ദുസ്ഥാനി പുല്ലാംകുഴല്‍ കച്ചേരിയില്‍ ഹരപ്രസാദ് ചൗരസ്യയുടെ പ്രധാന ശിഷ്യനായ മഹാരാഷ്ട്രയില്‍ നിന്നുള്ള പണ്ഡിറ്റ് രൂപക് കുല്‍ക്കര്‍ണി (ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍) പശ്ചിമ ബംഗാളില്‍ നിന്നുളള ഹിന്ദോള് മജൂംദാര്‍ (തബല) എന്നിവര്‍ പങ്കെടുത്തു . കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ജര്‍മ്മനിയില്‍ നിന്നുളള ഡോറോത്തിയ മച്ചിംഗലിന്റെ ശേഖരത്തിലുളള വിഷ്വല്‍ ആര്‍ട്ട് ഫിലിം പ്രദര്‍ശനം രാവിലെ ചിത്രകാരന് ബോസ് കൃഷ്ണമാചാരി ഉത്ഘാടനം ചെയ്തു . ലളിത കലാ അക്കാദമി മെംബര്‍ എ.എന്‍ .എസ് .മേനോന് ആദ്ധ്യക്ഷ്യം വഹിച്ചു . ഇന്ന് 6 മണിക്ക് മൈഥിലി പ്രകാശ് അവതരിപ്പിക്കുന്ന ഭരതനാട്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: