ഇരുമുടിക്കെട്ടിലെ വഴിപാടു ദ്രവ്യങ്ങള്‍ ഓരോരോ ഘട്ടത്തിലേക്കും ഓരോരോ ദേവതകള്‍ക്കും ഉള്ളതാണ്. നെയ്ത്തേങ്ങ കൂടാതെ കരുതുന്ന തേങ്ങകള്‍ ഗണപതി, കോട്ടപടികള്, കരിമലമൂര്‍ത്തി പതിനെട്ടാംപടി എന്നിവിടങ്ങളില്‍ ഉടയ്ക്കാനുള്ളതും മാളികപുറത്ത് ഉരുട്ടാനുമുള്ളതുമാണ്. സ്ഫോടനങ്ങള്‍ മാനസിക ഊര്‍ജ്ജം നല്‍കുന്നതും വിഘ്നഹരവുമാണ്. അതിനാലാണ് മലയാത്രയുടെ ഓരോ ഘട്ടത്തിലും നാളീകേരമുടയ്ക്കുന്നത്. വലതുകൈ പിന്നോട്ടാണ് ശക്തിയായി നാളീകേരമെറിയുമ്പോള് നാഡീഞ്ഞരമ്പുകള്ക്ക് ഉന്മേഷം ലഭിക്കുന്നു. നാളീകേരമുടയ്ക്കല്‍ പോലെ തന്നെ പ്രാധാന്യമേറിയതാണ് കര്‍പ്പൂരം കത്തിക്കലും. ഭഗവാന് കര്പ്പൂരപ്രിയനാണ്. കര്‍പ്പൂരം അണുനാശകവും കത്തിചാരം അവശേഷിക്കാത്തതുമാണ്. സമ്പൂര്‍ണമായ ഭഗവത് വിലയനവും അണുവിമോചകവുമാണ് കര്‍പ്പൂരം കത്തിക്കുന്നതിലൂടെ സാധിക്കുന്നത്. ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം, ഉണക്കമുന്തിരി എന്നിവ നിവേദ്യത്തിന് ശാസ്താവിങ്കല്‍ സമര്പ്പിച്ചുവാങ്ങാനുള്ളതാണ്. അവില്, മലര്, വറപ്പൊടി, കദളിപ്പഴം, കല്‍ക്കണ്ടം എന്നിവചേര്‍ത്ത് മാളികപ്പുറത്ത് ഭഗവാന്റെ കാവലാളായ കൊച്ചുകടുത്ത സ്വാമിക്ക് വെള്ളംകൂടി വഴിപാട് നടത്താം. കാലിപുകയില കൂടെ കഞ്ചാവ് പൊടി എന്നിവയും വളരെപ്പണ്ടുകാലത്ത് കടുത്തസ്വാമിക്കും കറുപ്പസ്വാമിക്കും സമര്‍പ്പിച്ചിരുന്നു. മഞ്ഞള്‍പ്പൊടി, കുങ്കുമം എന്നിവ മാളികപ്പുറത്ത് സമര്‍പ്പിക്കുവാനുള്ളതാണ്. മഞ്ഞള്‍പ്പൊടി നാഗദൈവങ്ങള്‍ക്കും തൂവാം. പുരാതനകാലത്ത് ഇവിടെ നിന്നൊന്നും പ്രസാദം ലഭിക്കാറില്ലായിരുന്നു. തൂവന്ന മഞ്ഞള്‍, കുങ്കുമം എന്നിവയില്‍ അല്‍പ്പം പൊതിഞ്ഞെടുത്ത് തിരികെ കൊണ്ടുപോകാറായിരുന്നു പതിവ്.
– വി.സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: