മരട്: വിലക്കയറ്റത്തിനും അടിസ്ഥാന വികനമുരടിപ്പിനും എതിരെ ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റി മാര്‍ച്ചും മുനിസിപ്പാലിറ്റി ഓഫീസ് ധര്‍ണയും നടത്തി മരട് കൊട്ടാരം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍, കെ.വി.മധുകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ജി.ബിജു, സേവ്യര്‍, മനോജ് കെ.വി, കെ.വി.ഷാജി എന്നിവര്‍ സംസാരിച്ചു.
തൃപ്പൂണിത്തുറ: ഗ്രാമീണ മേഖലയിലെയും അസംഘടിത മേഖലയിലെയും മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി ഇഎസ്ഐ, പിഎഫ് പെന്ഷന് എന്നിവ നടപ്പിലാക്കണമെന്ന് ബിഎംഎസ് എറണാകുളം ജില്ല സെക്രട്ടറി ആര്.രഘുരാജ് ആവശ്യപ്പെട്ടു. ബിഎംഎസ് അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ധര്‍ണയുടെ ഭാഗമായി തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച തൊഴിലാളി ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് സി.എ.ജീവന് ധര്‍ണയെ അഭിസംബോധന ചെയ്തു.
മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് വി.ആര്.അശോകന് അദ്ധ്യക്ഷത വഹിച്ചു. ധര്‍ണയില്‍ മുന്‍സിപ്പല്‍ കമ്മറ്റി സെക്രട്ടറി കെ.കെ.സുബ്രഹ്മണ്യന് സ്വാഗതവും, ട്രഷറര്‍ വി.പി.വിനോദ് നന്ദിയും പറഞ്ഞു. മേഖലാ ഭാരവാഹികളായ പി.വി.റെജിമോന്, വി.കെ.സന്തോഷ്, എം.എസ്.ഹര്‍ഷകുമാര്‍, ടി.വി.ജയന്, സണ്ണി, മോട്ടോര്‍ യൂണിയന് ഭാരവാഹികളായ ഉണ്ണികൃഷ്ണന്, വിവേക്, അനൂപ് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
തൃപ്പൂണിത്തുറ: ദേശവ്യാപകമായി ബിഎംഎസ് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎംഎസ് ഉദയംപേരൂര്‍ പഞ്ചായത്തു കമ്മറ്റി വ്യാഴാഴ്ച രാവിലെ 11.30 ന് ഉദയംപേരൂര്‍ പഞ്ചായത്താഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് മേഖലാ ജോയിന്റ് സെക്രട്ടറി പി.വി.റെജിമോന് അറിയിച്ചു. തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് സി.എ.സജീവന് ധര്‍ണ ഉദ്ഘാടനം ചെയ്യും.
മരട്: മരട് മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10.30 ന് മരട് കൊട്ടാരം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് കുണ്ടന്നൂര്‍ ജംഗ്ഷന് വഴി നഗരസഭാ കാര്യാലയത്തിനു മുന്നിലെത്തി. തുടര്‍ന്ന് 11 മണിക്ക് നടന്ന ധര്‍ണ ബിഎംഎസ് ജില്ലാ ട്രഷറര്‍ കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ജി.ബിജു, ഭാരവാഹികളായ മനോജ് കെ.വി., സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ കെ.വി.ഷാജി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: