അങ്കമാലി: അങ്കമാലി നഗരമധ്യത്തോടു ചേര്‍ന്നുള്ള ടൗണ്‍ കോളനിയോട് ചേര്‍ന്ന് അനാരോഗ്യകരമായ പരിതസ്ഥിതിയില്‍ താമസിപ്പിച്ചിട്ടുള്ള മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ പരിസരവാസികളുടെ സ്വര്യജീവിതം കെടുത്തുന്നുവെന്ന് ആരോപിച്ച് ടൗണ്‍ കോളനിയിലെ 50 ഓളം കുടുംബങ്ങള്‍ പ്രതിഷേധ സമരങ്ങള്‍ക്ക് ഒരുങ്ങുന്നു. യാതൊരു സൗകര്യങ്ങളുമില്ലാത്ത നാല് കുടുസുമുറികളിലായി കഴിയുന്ന മുന്നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഈ പരിസരത്ത് നിക്ഷേപിക്കുന്ന വിസര്ജ്ജ മാലിന്യങ്ങള്‍ മൂലം ഇവിടത്തെ പ്രദേശ വാസികള്‍ക്ക് ദുര്‍ഗന്ധം മൂലം താമസിക്കുവാന്‍ പറ്റുന്നില്ലായെന്ന് മാത്രമല്ല കുടിവെള്ളത്തിന് പോലും വെള്ളം ഉപയോഗിക്കുന്നതിനോ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാല്‍നടയാത്രകാര്‍ക്ക് നടക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഏറെ ജനസാന്ദ്രതയുള്ള ടൗണ്‍ കോളനിയോട് ചേര്‍ന്ന് യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടാകുവാനുള്ള സാധ്യതയേറിവരികയാണ്. ഈ പ്രദേശത്തെ അനാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലായെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. സ്ഥലപരിമിതികള്‍ മൂലം തുറസായ സ്ഥലങ്ങളില്‍ നടത്തുന്ന മല മൂത്ര വിസര്‍ജനം റോഡ് ഡ്രൈനേജിലേയ്ക്കാണ് വിടുന്നതെന്ന് മാത്രമല്ല കക്കൂസ് മാലിന്യം ഒലിച്ചിറങ്ങി സമീപത്തെ കിണറുകള്‍ മലിനപ്പെട്ടിരിക്കുകയാണെന്നും പ്രദേശവാസികളായ മുന്‍ കൗണ്‍സിലര്‍ എം.കെ. റോയി, ജിസ്മോന് പള്ളിപ്പാട്ട്, അനീഷ് മണവാളന്, ആന്റണി മഞ്ഞളി, മത്തായി ചക്കിച്ചേരി തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇവിതെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും മയക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്. ഇത് മൂലം ഇവിടെ തമ്മില്‍തല്ല് കൂടുന്നത് സ്ഥിരം കാഴ്ചയാണ്. തൊഴിലാളികളെ ഇത്തരത്തില്‍ ഇവിടെ താമസിപ്പിക്കുന്നതിന്റെ പിന്നില്‍ തൊഴിലാളി മാഫിയകള്‍ രംഗത്തുണ്ട്. ഇവരുടെ സ്വാധീനംമൂലംമാണ് യാതൊരു രേഖകളുമില്ലാതെ ഇവിടെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ശല്യം മൂലം പൊറുതിമുട്ടിയ പ്രാദേശിക വാസികള്‍ക്ക് വേണ്ടി ആരും ഇടപെടാത്തതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: