പെരുമ്പാവൂര്‍: വല്ലം ചൂണ്ടി പ്രദേശത്തുള്ള പശക്കമ്പനി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും കമ്പനി ഉടമകളും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ നാട്ടുകാരായ രണ്ട് സ്ത്രീകളടക്കം 8 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാട്ടുകാരും കമ്പനി ഉടമകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇത് കാരണം വല്ലം മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് 1 നാണ് സംഭവം ഉണ്ടായത്. കമ്പനിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യൂറിയകൊണ്ടുവന്നത് നാട്ടുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. എന്നാല്‍ കമ്പനി ഉടമകള്‍ മനഃപൂര്‍വ്വം സംഘര്‍ഷം നടത്തുകയും കമ്പനിക്കെതിരെ സമരം നടത്തിയവരെയും നാട്ടുകാരെയും വടിവാള്‍, ചെയിന്‍ എന്നിവ ഉപയോഗിച്ച് ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ വല്ലം സ്വദേശിനികളായ നസീറ, നഫീന എന്നിവര്‍ പറഞ്ഞു.
കമ്പനി നടത്തുന്നതിന് എല്ലാവിധ അധികാര സ്ഥാപനങ്ങളിലെയും ഉത്തരവും, ഹൈക്കോടതിയുടെ അനുമതിയും തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍ ഉത്തരം അധികാര പത്രങ്ങളെല്ലാം വളഞ്ഞവഴിയെ സമ്പാദിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: