ശബരിമല: എരുമേലി കരിമല വഴിയും വണ്ടി പെരിയാര്‍ പുല്ല്മേട് വഴിയുള്ള കാനന പാതകളിലൂടെ തീര്‍ത്ഥാടകര്‍ എത്തിതുടങ്ങി.വശ്ചികം ഒന്നുമുതല്‍ തന്നെ ഇതുവഴി അയ്യപ്പഭക്തര്‍ എത്തിതുടങ്ങിയിരുന്നെങ്കിലും ഇന്നലെയോടെ ഇതുവഴിയുള്ള ഭക്തജന പ്രവാഹം വര്‍ദ്ധിച്ചു.പരമ്പരാഗത പാതയായതിനാല്‍ ഇതുവഴി ഭക്തര്‍ അയ്യപ്പദര്‍ശനത്തിന് പോകുന്നത് പുണ്യമായിട്ടാണ് കാണുന്നത്.എരുമേലി വഴി വരുന്ന തീര്‍ത്ഥാടകര്‍ കാളകെട്ടി, അഴുത,മുക്കുഴി, കരിമല എന്നിവിടങ്ങളില്‍ വിരിവെച്ച് വിശ്രമിച്ച ശേഷമാണ് പമ്പ വഴി സന്നിധാനത്ത് എത്തുന്നത്. കോട്ടയം കുമളി ദേശീയപാതവഴി വണ്ടിപെരിയാറിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ നിന്നും വള്ളക്കടവ് വഴി വണ്ടിപെരിയാര്‍ സത്രത്തിലെത്തി അവിടെ വിശ്രമിച്ചതിന് ശേഷമാണ് തീര്‍ത്ഥാടകര്‍ ഉപ്പുപ്പാറപുല്ല്മേട് വഴി മലയിറങ്ങി സന്നിധാനത്ത് എത്തുന്നത്. കൂടുതലും തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് പുല്ല്ംവഴി എത്തുന്നത്. മലബാര്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് എരുമേലി കരിമല വഴി എത്തുന്നത്.തീര്‍ത്ഥാടകരെ കൊണ്ട് കാനന പാതകള്‍ സജീവമായിട്ടും യതൊരു അടിസ്ഥാന സൗകര്യങ്ങളും ദേവസ്വം ബോര്‍ഡോ സര്‍ക്കാരൊ ഒരിടത്തും ഇതുവരെ ഒരുക്കിയിട്ടില്ല.ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വണ്ടിപെരിയാര്‍ സത്രം ഇടത്താവളമാണ്. എന്നാല്‍ ഇവിടെ വിവിവെയ്‌ക്കുന്നതിനൊ വിശ്രമിക്കുന്നതിനൊ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ അപര്യവ്യാപ്തമാണ്. പൈപ്പുകള്‍ സ്ഥാപിച്ചിണ്ടെങ്കിലും ടാപ്പുകളില്ല.വള്ളക്കടവില്‍ നന്നുള്ള പാതയാകട്ടെ തകര്‍ന്ന് കിടക്കുകയാണ്. സത്രം വിട്ടുകഴിഞ്ഞാല്‍ സന്നിധാനത്ത് എത്തിയെങ്കില്‍ മാത്രമെ ഭക്തര്‍ക്ക് ഭഷണമോ ജലമോ ലഭിക്കുകയുള്ളു.സത്രത്തില്‍ നിന്നും ഒന്‍പ്പത് കിലോമീറ്ററോളം ദൂരം ഉണ്ട് സന്നിധാനത്തേക്ക്. എരുമേലി കരിമല കാനന പാതയില്‍ ഹോട്ടലുകളുടെ കുറവ് തീര്‍ത്ഥാടകരെ വലയ്‌ക്കുന്നുണ്ട്.കാളകെട്ടി, മുക്കുഴി, കരിമല തുടങ്ങിയ പ്രധാന ഇടത്താവളങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: