ടെക്സാസ്: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റെഡ് ബുള്ളിന്റെ ജര്‍മ്മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് ചരിത്രനേട്ടം. ഒരു സീസണില്‍ തുടര്‍ച്ചയായി എട്ട് കിരീടമെന്ന നേട്ടമാണ് വെറ്റല്‍ സ്വന്തമാക്കിയത്. അമേരിക്കന്‍ ഗ്രാന്റ്പ്രീമിയിലും ഒന്നാമതെത്തിയാണ് വെറ്റല്‍ ചരിത്രം കുറിച്ചത്. എഫ് വണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി എട്ട് വിജയങ്ങള്‍ സ്വന്തമാക്കുന്നത്. എഫ് വണ്‍ ചരിത്രത്തിലെ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കര്‍ക്ക് പോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് വെറ്റല്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഈ സീസണിലെ 12-ാം കിരീട നേട്ടവുമാണിത്. 1:39:17.148 മണിക്കൂര്‍ കൊണ്ട് ഫിനിഷ് ചെയ്താണ് റെഡ് ബുള്ളിന്റെ വെറ്റല്‍ തന്റെ അധീശത്വം ഉറപ്പിച്ചത്. ലോട്ടസിന്റെ റൊമെയ്ന്‍ റോസ്ജീന് രണ്ടാമതെത്തി. റെഡ്ഡ് ബുള്ളിന്റെ തന്നെ മാര്‍ക്ക് വെബ്ബറാണ് മൂന്നാമത്. മുന്‍ ലോകചാമ്പ്യന്മാരായാ മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണും ഫെറാറിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയും നാലും അഞ്ചും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടു. ഫോഴ്സ് ഇന്ത്യയുടെ പോള്‍ ഡി റെസ്റ്റ 16-ാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: