കണ്ണൂറ്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിണ്റ്റെ മറവില്‍ കൊട്ടിയൂരില്‍ അക്രമം നടത്തിയത് ക്രിമിനല്‍ സംഘങ്ങളാണെന്ന് വിവരം പോലീസിനു ലഭിച്ചതായി സൂചന. തിരിച്ചറിഞ്ഞ 200 പ്രതികളില്‍ 30 പേര് ക്രിമിനല്‍ പശ്ചാത്തലമുളളവരാണെന്ന് പോലീസ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായാണ് സൂചന. ഇവരില്‍ പലരുടേയും പേരില്‍് നിരവധി കേസുകള്‍ നിലവിലുളളതായും വിവരം ലഭിച്ചതായും അറിയുന്നു. ഇവരെ അക്രമസ്ഥലത്ത് എത്തിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യാനുളള തയാറെടുപ്പിലാണ് പോലീസ്. അക്രമികള്‍ പലരും ഒളിവിലാണ്. പലരും ജില്ല വിട്ടതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദീകരിച്ച് പരിശോധന നടത്തി പ്രതികളെ കണ്ടെത്താനുളള നീക്കത്തിലാണ് പോലീസ്. പോലീസ് തിരിച്ചറിഞ്ഞ പല പ്രതികള്‍ക്കും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളതായും സൂചനയുണ്ട്. രണ്ട് പത്രപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടിയൂറ്‍ ആക്രമണവുമായി ബന്ധപ്പെട്ട് 1500 പേര്ക്കെത്രേയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം സംഭവത്തിലെടുത്ത കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കാന്‍ ഭരണത്തില്‍ ശക്തമായ സമ്മര്‍ദ്ദമുളളതായി സൂചനയുണ്ട്. മലയോര മേഖലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളള ശക്തമായ സ്വാധീനത്തിന് പ്രതികളുടെ അറസ്റ്റ് കോട്ടമുണ്ടാക്കുമെന്നും അതിനാല്‍ ധൃതിപിടിച്ച് അക്രമം നടത്തിയവരെ പിടികൂടേണ്ടതില്ലെന്നും ഉന്നത തലത്തില്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചതായും അറിയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: