കണ്ണൂറ്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിണ്റ്റെ പേരില്‍ കൊട്ടിയൂറ്‍ മേഖലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ പിഡിപിപി ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആവശ്യപ്പെട്ടു. കൊട്ടിയൂരില്‍ നടന്നത് കര്‍ഷകരുടെ വികാരം മുതലെടുത്ത് സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ വോട്ട് ബാങ്ക് രാഷ്ട്രീയ നാടകമാണ്. അതിന് സഭാ മേലധികാരികളുടെ പിന്തുണയും ഉണ്ടായി. പള്ളിയില്‍ കൂട്ടമണി മുഴക്കി അക്രമികള്‍ക്ക് പ്രോത്സാഹനം കൊടുത്ത നടപടിയായിരുന്നു സഭാ മേലധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ൫൦ ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ൧൧ ഓളം പോലീസ് വാഹനങ്ങളും ഫോറസ്റ്റ് ഓഫീസുകളും തീവെച്ച് നശിപ്പിച്ചതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. നിയമത്തെയും നിയമ സംവിധാനത്തെയും ബന്ദികളാക്കിയ അക്രമികളുടെ മുന്നില്‍ കലക്ടറും എസ്പിയും അടക്കമുള്ള ജില്ലാ ഭരണാധികാരികള്‍ മുട്ടുമടക്കി. അക്രമികളുടെ ഭീഷണിക്ക് വഴങ്ങി അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് രേഖാമൂലം എഴുതിക്കൊടുത്തത് നിയമലംഘനത്തിന് നിയമപാലകര്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. കലക്ടറും എസ്പിയും പള്ളിയില്‍ പോയി മാപ്പ് പറയുക വഴി പോലീസ് സംവിധാനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. കേവലം ൧൦ വോട്ടിന് വേണ്ടി പരിസ്ഥിതിയേയും സാമുഹ്യ പ്രതിബദ്ധതയേയും കാറ്റില്‍ പറത്തി പാറമടക്കാരുടെയും വനം, ക്വാറി, മണല്‍ മാഫിയകളുടെയും കുഴലൂത്തുകാരായി കോണ്‍ഗ്രസും സിപിഎമ്മും അധഃപതിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കുകയും അതിണ്റ്റെ യഥാര്‍ത്ഥ വസ്തുത ജനങ്ങളെ അറിയിക്കുന്നതിനും പകരം കര്‍ഷകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. റിപ്പോര്‍ട്ടിണ്റ്റെ യഥാര്‍ത്ഥ വശം മലയാളത്തിലാക്കി ജനങ്ങളെ ബോധവാന്മാരാക്കണമെന്നും കൊട്ടിയൂറ്‍ ഭാഗത്ത് നടന്ന അക്രമ സംഭവങ്ങളില്‍ നിരപരാധികളെ ഒഴിവാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: