മരട്: കെഎസ്എഫ്ഇയില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. പുതുപ്പറമ്പില്‍ ജീവന്റെ ഭാര്യ നിജു ജീവന് (44)നെയാണ് എറണാകുളം സൗത്ത് എസ്ഐ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. തേവരേ പിആന്റ്ടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇന്ദിരയാണ് തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ച് പോലീസ് വിവരണം ഇങ്ങനെ: കഴിഞ്ഞ ഏപ്രില്‍ 27 നാണ് സംഭവം നടന്നത്.
കെഎസ്എഫ്ഇ ചിട്ടിയുടെ ക്യാന്‍വാസിംഗ് ഏജന്റാണെന്നും സ്ഥാപനത്തില്‍ നിന്നും ലോണ്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് അറസ്റ്റിലായവര്‍ ഇന്ദിരയെ സമീപിക്കുകയായിരുന്നു. ഇതിനായി 1,65,000 രൂപ അഡ്വാന്‍സായി അടക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പല പ്രാവശ്യം ഇവരെ പറ്റി അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പോലീസ് അന്വേഷിക്കുന്നുവെന്നതിനെ പ്രതി ഇതിനിടെ വീണ്ടും പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിവരവെയാണ് പ്രതിയെ നായരമ്പലത്തുനിന്നും ഇന്നലെ വൈകിട്ട് 5 മണിക്ക് അറസ്റ്റ് ചെയ്തത്.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഇക്കണോമിക്) കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്ഐ ദാസന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ് അഗസ്റ്റിന്, റോബര്‍ട്ട് വനിതാ പോലീസ് ഓഫീസര്‍ റാണി എന്നിവരുമുണ്ടായിരുന്നു. പ്രതി സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുമുണ്ടായെന്ന് പരിശോധിച്ചുവരികയാണെന്ന് സബ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: