മട്ടാഞ്ചേരി: മലയാളനാട്ടിലെ കോംഗ്കണി ഭാഷാ സമൂഹത്തെക്കുറിച്ചുളള ഗവേഷണ ലക്ഷ്യവുമായി ഗോവയില്‍നിന്ന് വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി. മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കോംഗ്കണി ഭാഷ ജനസമൂഹവുമായി വിവിധതല ഗവേഷണമാണ് സംഘം ലക്ഷ്യമിടുന്നത്. ഗോവയിലെ കണ്‍കോണിലെ മല്ലികാര്‍ജ്ജുന്‍ കോളേജിലെ എട്ട് ഡിഗ്രി വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് സംഘത്തിലുളളത്. നവംബര്‍ 12 ന് കൊച്ചിയിലെത്തിയ സംഘം 19 ന് ഗോവയിലേക്ക് മടങ്ങും.
കേരളത്തിലെ കോംഗ്കണി ഭാഷാ ജനസമൂഹത്തിന്റെ സാംസ്ക്കാരികം, സാഹിത്യം, ആചാരങ്ങള്‍, നാട്ടറിവുകള്‍, നാടോടി നൃത്തങ്ങള്‍, ഗാനങ്ങള്‍, കഥാരചന, ആഘോഷങ്ങള്‍, വിവിധതല സംഭാവനകള്‍ എന്നിവയെക്കുറിച്ചുള്ള പഠന ഗവേഷണമാണ് ഗോവന്‍ സംഘം ലക്ഷ്യമിടുന്നതെന്ന് കോളേജ് പ്രൊഫസര്‍ പൂര്ണാനന്ദാചാര്യ പറഞ്ഞു. കേരളത്തിലെ എറണാകുളം-ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തി തനത് ദേശങ്ങളിലെ സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക പ്രവര്‍ത്തകരും പ്രതിഭകളുമായി ഗോവന്‍ സംഘം ആശയ സംവാദം നടത്തും. ഒപ്പം കൊച്ചിയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളുമായും ഇവര്‍ ചര്‍ച്ചകളും നടത്തും. നവംബര്‍ 12 ന് കേരളത്തിലെത്തിയ സംഘം ഇതിനകം കോംഗ്കണി ഭാഷയിലെ വിവിധതല പ്രതിഭകളുമായി സംവാദങ്ങള്‍ നടത്തിക്കഴിഞ്ഞു.
കോംഗ്കണി ഭാഷയുടെ വളര്‍ച്ച, പ്രചാരം, അന്യദേശ സംസ്കൃതികള്‍, ഭാഷാ-സാഹിത്യ പ്രോത്സാഹനം, ഗോവ-കേരള പരസ്പ്പര സഹകരണം, ഗവേഷണ പദ്ധതികള്‍, കലാവിരുന്നൊരുക്കല്, ദേശീയതല പരിപാടികള്‍, സംഘടിപ്പിക്കല്‍ തുടങ്ങി വിവിധതലങ്ങളിലുള്ള ഭാഷ ജനതയുടെ സഹകരണവും ഐക്യവുമാണ് ലക്ഷ്യമിടുന്നതെന്ന് സഹായിയായെത്തിയ പ്രൊഫസര്‍ ബ്രീജേശ് ശേട്ട് ദേശായ് പറഞ്ഞു. സ്വകാര്യ കോളേജായ മല്ലികാര്‍ജ്ജുന്‍ കോളേജിലെ ബിഎ തലത്തിലുള്ള എട്ടംഗ വിദ്യാര്‍ത്ഥിനികളാണ് സംഘത്തിലുള്ളത്. “ഭംഗ് രാളെ ഗോയന്‍” (തിളക്കമാര്‍ന്ന യാത്ര)എന്ന സംഘടനയാണ് യാത്രാ ഗവേഷണ പദ്ധതി ഒരുക്കിയത്.
കൊച്ചിയിലെ ആര്.ജി.പൈ റോഡിലെ പ്രഭാകര്‍ ജ്യോതിയില്‍ ലക്ഷ്യ ട്യൂഷന് വിദ്യാര്‍ത്ഥി-അധ്യാപകരുമായി ഗോവന്‍ വിദ്യാര്‍ത്ഥി സംഘം ആശയ-സാഹിത്യ-ഭാഷാ ശൈലികള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിഷയങ്ങളാണ് ചര്‍ച്ചാ വിഷയമായത്. ഗോവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങി. കോംഗ്കണി കവി അനന്ത ഭട്ട്, ലക്ഷ്മണ കിളിക്കാര്‍, ഡോ.കെ.വി.മല്ല്യ, സുരേഷ് മല്ല്യ, എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: