മട്ടാഞ്ചേരി: ക്വട്ടേഷന്‍ സംഘവുമായി കളിസ്ഥലത്ത് സിനിമാഷൂട്ടിംഗ് സെറ്റിടുന്ന ജോലികള്‍ കായീകതാരങ്ങള്‍ ചേര്‍ന്ന് തടഞ്ഞത് സംഘര്‍ഷവസ്ഥക്ക് ഇടയാക്കി. നാല് രാജ്യങ്ങളുടെ സൈനീക പരോഡിന് വേദിയായിട്ടുള്ള ചരിത്ര പ്രസിദ്ധമായ ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലാണ് മൈസ്റ്റോണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹോട്ടലിന്റെ സെറ്റിടല്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മൈതാനത്തിന്റെ വടക്ക് ഭാഗത്തെ സോഫ്റ്റ്ബോള്‍ കളിക്കുന്ന പിച്ചിന്റെ മുകളിലായിരുന്നു പടുകൂറ്റന്‍ ഹോട്ടലിന്റെ സെറ്റിടല്‍ ജോലികള്‍ കഴിഞ്ഞ മുന്നുദിവസങ്ങളായി നടന്നു വന്നിരുന്നത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് കായീകതാരങ്ങളുമായി തര്‍ക്കം ഉണ്ടായിരുന്നു. എംഎല്‍എ ഡൊമനിക്ക് പ്രസിഡന്റേഷനും, ഫോര്‍ട്ടുകൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ജയരാജും പ്രശ്നത്തില്‍ ഇടപെട്ടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ക്വട്ടേഷന്‍ സംഘങ്ങളുമായെത്തി സെറ്റിടല്‍ ജോലികള്‍ തുടങ്ങകയും ഗുണ്ടാസംഘങ്ങള്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. ഇതിനിടെ മൈതാനത്ത് കളിച്ചിരുന്ന രണ്ട് കായിക താരങ്ങളുടെ ഷൂസ് തുളച്ച് നശിപ്പിച്ചു. ഇതേതുടര്‍ന്ന് നൂറോളം വരുന്ന കായീക താരങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞു.
ഇതോടെ സംഘര്‍ഷമായി. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നാട്ടുകാരും കൂടുതല്‍ കായീകതാരങ്ങള്കൂടി എത്തിയതോടെ ഗുണ്ടകള്‍ സ്ഥലം വിട്ടു. ടൂറിസ്റ്റ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അനുമതിയോടെയാണ് തങ്ങള്‍ ഷൂട്ടിംഗിന് സെറ്റിടുന്നതെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ പൈതൃക മേഖലയില്‍ ഷൂട്ടിംഗിനായി അനുവദിച്ചതല്ലാതെ പരേഡ് ഗ്രൗണ്ടിനകത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അനുമതിയില്ലായെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ഷൂട്ടിംഗിനെത്തുന്നവരെ ഗുണ്ടാസംഘങ്ങള്‍ ചൂഷണം ചെയ്യുന്നുവെന്ന പരാതിനിലനില്‍ക്കെ ചില രാഷ്ട്രീയ നേതാക്കന്മാരുടെ പിന്തുണയോടെയുള്ള ഗുണ്ടാസംഘങ്ങളുടെ നീക്കം തടയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലക്ഷങ്ങളാണ് സിനിമാപ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ ഇടാക്കുന്നത് എന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: