മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റില്‍ മകന് അര്ജ്ജുന് ടെണ്ടുല്‍ക്കര്‍ ബോള്‍ ബോയിയായി മൈതാനത്ത്. 38 റണ്‍സുമായി ഇന്നിറങ്ങിയ സച്ചിന് അര്‍ദ്ധസെഞ്ച്വറി പിന്നിടുമ്പോഴും ഒടുവില്‍ ഡിയോനരേയ്ന്റെ പന്തില്‍ ഡാരന്‍ സമി പിടികൂടി പുറത്താകുമ്പോഴും അര്ജ്ജുന് ബോള്ബോയിയായി ഗ്രൗണ്ടിനരികില്‍ ഉണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോള്ബോയിയായി വാംഖഡെയില്‍ ഇറങ്ങിയ സച്ചിന്റെ ചിത്രമാണ് ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ അര്ജ്ജുന് കോറിയിട്ടത്. 1987 ലെ ലോകകപ്പില്‍ ഇന്ത്യയും സിംബാബ്വെയും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സച്ചിന് ബോള്ബോയിയായത്. സച്ചിന്റെ പതിന്നാലാം വയസിലായിരുന്നു ഇത്. 14 കാരനായ അര്ജ്ജുന് കഴിഞ്ഞ വര്‍ഷം മുംബൈയുടെ അണ്ടര്‍ 14 ടീമിലെ അംഗം കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: