പെരുമ്പാവൂര്‍: ശാന്തയുടെ കണ്ണില്‍ ഭയവും ഭക്തിയും ഒരുപോലെ നിഴലിക്കുന്നുണ്ട്. ചെറിയൊരു മൂന്നുമുറി വീടിരിക്കുന്ന ആറ് സെന്റ് ഭൂമി നിറയെ നാഗങ്ങളുടെ സാന്നിധ്യമാണ്. ഇതിന്റെ പ്രതീകമെന്നോണം വീടിനുള്ളില്‍ വളരുന്ന ചിതല്‍പ്പുറ്റ് കാണുമ്പോള്‍ ചേരാനല്ലൂര്‍ അക്കരക്കുടി വീട്ടില്‍ ശാന്തക്കും മകള്‍ ശരണ്യക്കും ഭയവും ഭക്തിയും ഒരുപോലെ വളരുകയാണ്.
എട്ട് വര്‍ഷം മുമ്പാണ് ശാന്ത ഇവിടെ വീട് വച്ചത്. മൂന്ന് മുറികള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പാണ് ചിതല്‍പ്പുറ്റ് കാണുവാന്‍ തുടങ്ങിയത്. സിമന്റ് തറയില്‍ പുറ്റ് വളര്‍ന്നിരുന്നത് ശാന്തയും കുടുംബവും തട്ടിക്കളയാറാണ് പതിവ്. എന്നാല്‍ പിന്നീടും പുറ്റിന്റെ വളര്‍ച്ചക്ക് ശക്തിയേറി. പുറ്റ് തകര്ക്കുമ്പോഴെല്ലാം ശാന്തയുടെ കഴുത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതായും ഈ വീട്ടമ്മ ജന്മഭൂമിയോട് പറഞ്ഞു.
പിന്നീട് വീട്ടിനുള്ളിലും സണ്ഷെയ്ഡിലുമെല്ലാം നാഗങ്ങളെ കണ്ടു തുടങ്ങിയതാണ് ഇവരെ ഭയപ്പെടുത്തി തുടങ്ങിയത്. നാഗസാന്നിദ്ധ്യം അറിഞ്ഞതോടെ തന്റെ സ്വകാര്യ കമ്പനിയിലെ ചെറിയ ജോലിയും ഈ നിര്‍ധന വീട്ടമ്മക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ആമേട ക്ഷേത്രത്തിലെത്തി കാര്യം ധരിപ്പിച്ചപ്പോഴാണ് ചിതല്‍പ്പുറ്റ് നശിപ്പിക്കരുതെന്നും നശിപ്പിച്ചാല്‍ അതിലും ശക്തിയില്‍ വളര്‍ന്ന് പൊങ്ങുമെന്നും ഉപദേശം ലഭിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ഏതാനും ദിവസമായി ചിതല്പ്പുറ്റിനടുത്ത് നിലവിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കുകയാണ് ഈ വീട്ടമ്മ. ഈ സംഭവവുമായി ബന്ധപ്പെട്ട് ശാന്ത ഇതിനകം എട്ടോളം ജ്യോതിഷ പണ്ഡിതന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അഷ്ടമംഗല പ്രശ്നം വക്കണമെന്നാണുപദേശം.
ടി.എന്‍.സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: