മുംബൈ: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബെയില്‍ അസോസിയേഷന് ഒഫ് ഇന്ത്യയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 20.5 കോടിയായി വര്‍ധിച്ചു. അമേരിക്കയില്‍ 20.7 കോടി ഉപഭോക്താക്കളാണ് ഉള്ളത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്നാണ് സൂചന. നിലവില്‍ ചൈനയാണ് ഒന്നാംസ്ഥാനത്ത്.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗക്കുന്നവര്‍ പതിനാറു ശതമാനം മാത്രമാണെന്ന് കണക്കാക്കുമ്പോള്‍ ഭാവിയില്‍ വന്‍ വളര്‍ച്ചയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി. ബ്രോഡ്ബാന്‍ഡ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭാഷയിലെ തടസങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗ്രാമീണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ടര കോടിയാണ്. ഇവര്‍ ഇതിനായി ആശ്രയിക്കുന്നത് മൊബെയില്‍ ഫോണുകളെയാണ്. സ്മാര്‍ട്ട് ഫോണുകള്‍ വില കുറച്ച് ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായത്. പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായ വര്‍ദ്ധന ഉപയോക്താക്കളിലുമുണ്ടാകുമെന്നാണ് സൂചന.
11 കോടി ആളുകളാണ് ഇപ്പോള്‍ മൊബെയില്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ബ്രോഡ് ബാന്‍ഡ് സൗകര്യം വര്‍ദ്ധിച്ചാലും മൊബെയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാവില്ല. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഉപയോക്താക്കളില്‍ ഭൂരിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: