കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ബ്രോഡ്ബാന്റ് സേവനങ്ങളുടെ പ്രതിബന്ധത മുന്‍നിര്‍ത്തി കേരളത്തിലെ ഒന്നാം നമ്പര്‍ മൊബെയില്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാര്‍ കേരളത്തിലുടനീളം 2ജി, 3ജി ഡാറ്റാ താരിഫുകള്‍ പരിഷ്കരിച്ചിരിക്കുന്നു. ഐഡിയ നെറ്റ്വര്ക്കുകളിലെ 33 ദശലക്ഷത്തില്‍ കൂടുതല്‍ വരുന്ന നിലവിലെയും ഒപ്പം പുതിയ ഡാറ്റ ഉപയോക്താക്കള്‍ക്കും അവരുടെ 2ജി, 3ജി, പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഹാന്‍ഡ്സെറ്റുകളിലും ഡോംഗിളുകളിലും കുറഞ്ഞ ഡാറ്റ താരിഫുകള്‍ ആസ്വദിക്കാനാകും. നവംബര്‍ 13ന് പ്രാബല്യത്തില്‍ വന്ന ഓഫര്‍ മെയ് 13 വരെ ലഭ്യമായിരിക്കും. ഐഡിയയുടെ 3ജി ഡാറ്റ ഉപയോക്താക്കള്‍ക്ക് പ്രതിമാസ ഡാറ്റ നിരക്കുകളില്‍ 30 ശതമാനം വരെ ഇപ്പോള്‍ ലഭിക്കും. കേരളം, മഹാരഷ്ട്ര, ഗോവ, മധ്യപ്രദേശ് തുടങ്ങി എല്ലാ 10 ഐഡിയ 3ജി സര്‍ക്കിളുകളിലും സമാന താരിഫ് ലഭ്യമാകും. നെറ്റ്വര്‍ക്ക് കവറേജ് മെച്ചപ്പെടുത്തിക്കൊണ്ടും വില്‍പ്പന, വിതരണ ചാനല്‍ ശക്തമാക്കിക്കൊണ്ടും താങ്ങാവുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടും താങ്ങാവുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടും ഡാറ്റ വ്യാപനം രാജ്യത്ത് സാധ്യമാക്കുന്നതിനുള്ള ത്രിമുഖ സമീപനമാണ് ഐഡിയ സ്വീകരിക്കുന്നതെന്ന് ഐഡിയ സെല്ലുലാര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അംബരീഷ് ജെയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: