കൊച്ചി : ല്യൂമിനസ് പവര്‍ ടെക്നോളജീസിന്റെ പുതിയ ഇന്‍വര്‍ട്ടര്‍ ബാറ്ററി ഉല്പാദന കേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരില്‍ കമ്പനി മാനേജിങ് ഡയക്ടര്‍ മനീഷ് പാന്ത് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയ്ക്ക് പുറത്തെ കമ്പനിയുടെ ആദ്യ ഫാക്റ്ററിയാണിത്. 2.5 ഹെക്റ്ററില്‍ സ്ഥിതി ചെയ്യുന്ന ഹൊസൂറിലെ ഈ അത്യാധുനിക ഫാക്റ്ററിയുടെ ഉല്പാദന ശേഷി രണ്ട് ഘട്ടങ്ങളിലായി വര്‍ധിപ്പിക്കുന്നതാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഹൊസൂരില്‍ ബാറ്ററി ഉല്പാദനം തുടങ്ങിയതെന്ന് മനീഷ് പാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: