ന്യൂദല്‍ഹി: വനിതകളുടെ ആദ്യ ബാങ്കിന്റെ ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനജിംഗ് ഡയറക്ടറായി ഉഷ അനന്തസുബ്രഹ്മണ്യന്‍ ചുമതലയേറ്റു. ബാങ്കിംഗ് രംഗത്ത് 31 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഉഷ വിവിധ ബാങ്കുകളിലും മറ്റുമായി ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷനില്‍ നിന്നായിരുന്നു ഉഷയുടെ തുടക്കം. പിന്നീട് ബാങ്ക് ഓഫ് ബറോഡയുടെ സ്പെഷലിസ്റ്റ് ഓഫീസറായി. ഇതുവരെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മഹിളാ ബാങ്ക് രൂപീകരിക്കുന്നതിനു മുന്നോടിയായുളള സമിതിയില്‍ അംഗമാകുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ ബാങ്ക് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞതോടെ ന്യൂദല്‍ഹി ആസ്ഥാനമായുള്ള പുതിയ ബാങ്കിന്റെ തലപ്പത്ത് എത്താന്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന സമ്പൂര്‍ണ വനിതാ ബാങ്ക് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്ഷികദിനമായ നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും. ഭാരതീയ മഹിളാ ബാങ്ക് എന്നാണ് ബാങ്കിന്റെ പേര്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ബാങ്കായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: