ത്യശൂര്‍: ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മറ്റി രൂപീകരിക്കാത്തത് മൂലം ക്ഷേത്രഭരണം താളം തെറ്റുന്നു. മണ്ഡലമാസം ആരംഭിക്കാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഭക്തജനങ്ങള്‍ക്ക് സൗകര്യമെരുക്കന്നിനുള്ള യാതെരുനടപടിയും മാനേജിംഗ് കമ്മറ്റിയില്ലാത്തതിനാല് നടന്നിട്ടില്ല. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് സ്ഥാനം മൂന്ന് മാസമായി ഒഴിഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 11നാണ് കാലാവധി പൂര്‍ത്തിയാക്കി ടി.വി.ചന്ദ്രമോഹന് ചെയര്മാന് സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും പുതിയ ചെയര്‍മാനെ കണ്ടെത്തുനാന് സര്‍ക്കാരിനായിട്ടില്ല.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുമൂലമാണ് ചെയര്മാന് നിയമനം നീളുന്നതെന്നാണ് സൂചന. ചെയര്മാന് സ്ഥാനത്തിനായി മുന്‍ ചെയര്മാന് ടി.വി.ചന്ദ്രമോഹനും പാലക്കാട് മുന്‍ എംപി വി.എസ്.വിജയരാഘവനും ശക്തമായി രംഗത്തുണ്ട്. ഇരുവരും ഐ ഗ്രൂപ്പുകാരായതിനാല്‍ വിഷയം സങ്കീര്‍ണ്ണമാകുന്നത്. ഈ തര്‍ക്കത്തിന് പരിഹാരമായാല്‍ മാത്രമെ ചെയര്‍മാന്റെ കാര്യത്തില്‍ തീരുമാനമാവുകയുള്ളു. ജീവനക്കാരുടെ പ്രതിനിധിയുടെ കര്യത്തിലും തര്‍ക്കം നിലനില്‍ക്കുകയാണ്.
ചെയര്മാന് ഉണ്ടായാല്‍ മാത്രമെ നയപരമായതീരുമാനങ്ങള്‍ എടുക്കുവാനാകുകയുള്ളു. മണ്ഡല കാലഘട്ടത്തിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റെവ് ഭരണമാണ് നിലനില്‍ക്കുന്നത്. വികസന പ്രവര്ത്തനങ്ങള്ക്കുമറ്റുമായി അയ്യായിരം രൂപയില്‍ കൂടുതല്‍ തുക ചെലവഴിക്കുവാന്‍ അഡ്മിനിസ്ട്രറ്റര്‍ക്ക് അധികാരമില്ലാത്തതും പ്രശ്നമാണ്. അത് കൊണ്ട് തന്നെ തീര്ത്ഥാടകര്ക്കായയുള്ള യാതെരു പദ്ധതിയും നടപ്പിലാക്കുവാനാകുന്നില്ല.
ഗുരുവായൂരിലെ പോലീസിന്റെ എകോപനം ചെയര്‍മാന്റെ നേത്യത്വത്തിലാണ് നടക്കാറ്. തീവ്രവാദ ഭീക്ഷണിനിലവിലുള്ള ക്ഷേത്രത്തിന് കനത്തപോലീസ് സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്റലിജന്സിന്റയും ആഭ്യന്തരവകുപ്പിന്റെയും നിര്‍ദ്ദേശം നിലവിലുണ്ട്. തീര്‍ത്താടകര്‍ക്ക് എല്ലാദിവസവും അന്നദാനം നല്‍കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. പോലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ്, റോഡ്, ശുദ്ധജലവിതരണം, തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനവും എകേപിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ ക്ഷേത്രം കമ്മീഷണറും അഡ്മിനിസ്ട്രറ്ററും സാമീതിരി രാജയും, തന്തിയും ഉള്‍പ്പടെയുള്ള കമ്മറ്റിമാത്രമാണുള്ളത്്. ഡോ.വി.എം. ഗോപാലമേനോന്‍ ആണ് ദേവസ്വം കമ്മീഷണര്‍. ഔദ്യോഗിക തിരക്കിനിടയില്‍ അദ്ദേഹത്തിന് ക്ഷേത്രഭരണത്തില്‍ ശ്രദ്ധിക്കുവാനാകുന്നില്ല. ചെയര്‍മാനടക്കം ആറംഗ ഭരമസമിതിയുടെ ഒഴിവാണ് നികത്തേണ്ടത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ദേവസ്വം ചെയര്‍മാനെ നിയമിക്കുമെന്നുള്ള പ്രതീക്ഷയും അസ്തമിക്കുകയാണ്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: