ഒരു ഭരണാധികാരി യഥാര്‍ത്ഥ ഭരണാധികാരിയായി മാറുന്നത് ജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്. ഇത്തരത്തില്‍ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കലക്ടറായാല്‍, ജില്ലാ ഭരണകൂടത്തിണ്റ്റെ മേധാവിയായാല്‍ എങ്ങനെയാവണം എന്ന് സ്വയം തെളിയിച്ച്, രണ്ടു വര്‍ഷത്തോളമായി കണ്ണൂരില്‍ പ്രവര്‍ത്തിച്ച്, ആത്മാഭിമാനത്തോടെ കണ്ണൂരിണ്റ്റെ ഭരണസിരാകേന്ദ്രമായ കലക്ടറേറ്റില്‍ നിന്ന് പടിയിറങ്ങുകയാണ് ജനപ്രിയനായ ഡോ.രത്തന്‍ ഖേല്‍ക്കര്‍. സൗമ്യതയും ലളിത്യവും മുഖമുദ്രയായുള്ള ഇദ്ദേഹത്തിണ്റ്റെ ഓഫീസിലേക്ക് എപ്പോള്‍ എത്തിച്ചേരുന്നവരോടും അവരുടെ പരാതികള്‍ സശ്രദ്ധം കേട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാന്‍ അതത് വകുപ്പുകളെ ഏല്പ്പിച്ചുവന്നിരുന്ന ഇദ്ദേഹത്തെത്തേടി സംസ്ഥാന സര്‍ക്കാറിണ്റ്റെ ഏറ്റവും നല്ല ജില്ലാ കലക്ടറെന്ന ബഹുമതി എത്തുകയുണ്ടായി. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ അപകീര്‍ത്തിക്ക് കാരണമായ ജില്ലയില്‍ അക്രമത്തിണ്റ്റെയും അശാന്തിയുടെയും നാളുകള്‍ക്ക് അറുതിവരുത്തിയതുള്പ്പെടെ നിരവധി സത് കൃത്യങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചുകൊണ്ടാണ് താന്‍ കണ്ണൂറ് വിടുന്നതെന്ന് ഇദ്ദേഹത്തിന് എല്ലാ കാലത്തും അഭിമാനിക്കാം. കലക്ടറുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പ്രബുദ്ധരായ കണ്ണൂരിലെ ജനങ്ങളും ഇദ്ദേഹം ജില്ലയില്‍ നടത്തിയ സേവനങ്ങളെ ജില്ലയിലെത്തിയ മറ്റേതൊരു കലക്ടര്‍ നടത്തിയതിനേക്കാള്‍ ഓര്‍ക്കുകയും അദ്ദേഹത്തിണ്റ്റെ ഭരണമികവിനെ എല്ലാകാലത്തും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ഗൗരവം കൈവിടാതെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുവന്നിരുന്ന ഡോ.രത്തന്‍ ഖേല്‍ക്കര്‍ എന്ന കര്‍ണാടക സ്വദേശിയായ കലക്ടര്‍ ൨൦൧൨ ഫെബ്രുവരിയിലാണ് ജില്ലാ ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നത്. വരുന്ന ൨൦ ന് പടിയിറങ്ങി സ്വന്തം നാട്ടിലേക്ക് ഡെപ്യൂട്ടേഷനില്‍ യാത്രയാകുമ്പോള്‍ ഇദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടിയാളുകള് വേര്‍പാടിണ്റ്റെ നൊമ്പരത്തിലാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇദ്ദേഹത്തിണ്റ്റെ സ്ഥലം മാറ്റത്തിന് പിന്നിലും മട്ടന്നൂറ്‍ വിമാനത്താവള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഏതോ ഒരു മന്ത്രിബന്ധുവിണ്റ്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത കാരണമായിട്ടുണ്ടെന്ന് പിന്നാമ്പുറത്ത് സംസാരമുണ്ട്. അത്തരം വല്ലതുമുണ്ടെങ്കില്‍ നിഷ്പക്ഷനായ ഒരുത്തമ ഭരണാധികാരിയോടിത് ചെയ്യരുതായിരുന്നു എന്ന ഒരഭിപ്രായം കണ്ണൂരാനുണ്ട്. കണ്ണൂരുകാരുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നതിന് വഴിതെളിയിച്ച നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കഴിഞ്ഞ നാളുകളില്‍ കാഴ്ചവെച്ചത്. ചാല ഗ്യാസ് ടാങ്കര്‍ ദുരന്തവും പഴശ്ശിയിലെ വെള്ളപ്പൊക്കവും മുതല്‍ ഏറ്റവും ഒടുവില്‍ ആറളം ഫാമിലെ തൊഴിലാളികളുടെ വേതന പ്രശ്നവും, ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലയെന്ന പ്രഖ്യാപനത്തിന് ചുക്കാന്‍ പിടിച്ച് ജില്ലയിലെ എണ്ണായിരത്തിലധികം പേര്‍ക്ക് ൩ സെണ്റ്റ് വീതം ഭൂമി ലഭ്യമാക്കിയതിനു പിന്നിലുമൊക്കെ ഇദ്ദേഹം നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. തനിക്ക് പങ്കെടുക്കാന്‍ പറ്റാത്ത, താന്‍ അംഗമല്ലാത്ത തിരുവനന്തപുരത്ത് നടക്കുന്ന കമ്മറ്റിയോഗത്തില്‍ ജില്ലയിലെ ആറളത്തെ ആദിവാസികളുടെ പ്രശ്നം പഠിക്കാനായി പ്രത്യേക അനുമതി വാങ്ങിയതും ആറളത്തിനായി ആറുകോടി രൂപയുടെ പദ്ധതി അംഗീകരിപ്പിച്ചതും കലക്ടറുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. ചാലയിലും ഇരിട്ടിയിലും രാപ്പകല്‍ ഭേദമില്ലാതെ നാട്ടുകാരോടൊപ്പം നിന്ന് ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്കാന് ഇദ്ദേഹം കാട്ടിയ വ്യഗ്രത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജില്ലയെ ജലസംഋദ്ധമാക്കാന് സ്വന്തമായി ആസൂത്രണം ചെയ്ത അമൃതവര്‍ഷിണി പദ്ധതികളും ഇ-ഡിസ്ട്രിക്ട് പദ്ധതി പോലുള്ള നിരവധി പദ്ധതികളും ജില്ലയില്‍ കാര്യക്ഷമായി നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയാണ് കലക്ടര്‍ വിടവാങ്ങുന്നത്. ബാംഗ്ളൂറ് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടി ൨൦൦൩ ല്‍ സിവില്‍ സര്‍ജനായ ബാംഗ്ളൂറ് സ്വദേശിയായ ഇദ്ദേഹം ദേവികുളം സബ് കലക്ടര്‍, കെടിഡിസി എംഡി, ടൂറിസം അഡീഷണല്‍ ഡയരക്ടര്‍ എന്നീ സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നു. പ്രബുദ്ധമായ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തനത്തിണ്റ്റെ പ്രഭവകേന്ദ്രമായ കണ്ണൂരില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതിണ്റ്റെ കൃതാര്‍ത്ഥതയുണ്ടെന്ന് പറഞ്ഞ കലക്ടര്‍ ജില്ലയിലെ രാഷ്ട്രീയ രംഗത്തെ അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ഉപദേശിച്ചുകൊണ്ട് പടിയിറങ്ങുമ്പോള്‍ ഏറ്റവും ഒടുവില്‍ നടന്ന സര്വ്വകക്ഷിസമാധാനയോഗത്തില് നിന്നും സിപിഎം വിട്ടുനിന്നതില്‍ തനിക്കുള്ള ദുഖം പ്രകടിപ്പിക്കുകയുണ്ടായി. പലരും ഇരുന്ന കസേരയില്‍ എത്തി സ്വന്തം കര്‍ത്തവ്യം കൃത്യമായി നിര്‍വഹിച്ച് ജനഹൃദയങ്ങളില്‍ ഇടംനേടി ആരെയും വെറുപ്പിക്കാതെ പടിയറങ്ങുന്ന ഡോ.രത്തന്‍ ഖേല്‍ക്കര്‍ക്ക് യാത്രയയപ്പൊരുക്കുന്ന തിരക്കിലാണ് കണ്ണൂരിലെ ജനങ്ങള്‍. ൧൮ ന് കണ്ണൂറ് പൗരാവലി ചേമ്പര്‍ ഹാളില്‍ വിപുലമായ യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്. ഈ ജനകീയ കലക്ടര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനങ്ങള്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രത്യുപകാരമാവില്ലെന്ന് ഉറപ്പാണ്. കണ്ണൂരിനെ സ്നേഹിച്ച ഡോ.രത്തന്‍ ഖേല്ക്കറെപ്പോലൊരാള് വിട പറയുമ്പോള്‍ നന്മയുള്ള മനസ്സുകളില്‍ അത് വേദന പകരും എന്ന കാര്യത്തില്‍ സംശയിമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: