മനില: ഹയാന് ചുഴലികൊടുങ്കാറ്റിനെത്തുടര്ന്ന് പതിനായിരത്തില്‍ പരം പേര് മരിക്കുകയും പത്തുലക്ഷത്തോളം പേര് ദുരിതത്തിലാകുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്ത ഫിലിപ്പൈന്‍സിനെ ദുരിത ബാധിത പ്രദേശമായി പ്രസിഡന്റ് ബെനിഞ്ജോ അക്വിനോ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വീശിയടിച്ച കാറ്റില്‍ സമര് പ്രവിശ്യ മൊത്തം നശിച്ചതായാണ് അധികൃതര്‍ പറയുന്നത്. ഈ പ്രവിശ്യയിലെ ബാസി എന്ന പട്ടണത്തില്‍ മാത്രം മുന്നൂറിലേറെ പേര് മരിച്ചു.
സമീപത്തെ ലെയ്റ്റെ പ്രവിശ്യയിലെ തക്ലോബാനില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. രക്ഷപ്പെട്ടവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
ബാക്കോ എന്ന നഗരം ഇപ്പോഴും ഏറെക്കുറെ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. സെബു പ്രവിശ്യയുടെ 90 ശതമാനവും നാമാവശേഷമായിരിക്കുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് രാജ്യത്തെ മൊത്തത്തില്‍ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: