ചെന്നൈ: വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് ആദ്യ തടസം നേരിട്ടു. പേടകത്തിന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററായി ഉയര്‍ത്താനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.
അതേസമയം പേടകത്തിന് കുഴപ്പമൊന്നും ഇല്ലെന്നും ഭ്രമണപഥം ഉയര്‍ത്താനുള്ള ശ്രമം നാളെയും തുടരുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.
















